ഓൺലൈൻ നിരൂപണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല! ഉണ്ടായത് മറ്റൊന്ന്, അപർണ്ണ പറയുന്നതിങ്ങനെ

താൻ ഓൺലൈൻ മാധ്യമങ്ങളെ കുറിച്ചോ നെഗറ്റീവ് നിരൂപണത്തെ കുറിച്ചോ ഒന്നു തന്നെ പറഞ്ഞിട്ടില്ല

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കൂടുതൽ ചർച്ച ചെയ്തത് യുവതാരം അപർണ്ണ ബാലമുരുളിയെ കുറിച്ചാണ്. ഓൺലൈൻ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച് അപർണ്ണ പറഞ്ഞ വാക്കുൾ ചർച്ച വിഷയമായിരുന്നു. ചില സാഹചര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണം വ്യക്തിഹത്യ വഴിവെയ്ക്കന്നുണ്ടെന്നും സിനിമ പുറത്തിറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ പുറത്തു വരുന്ന ഈ നിരൂപണങ്ങൾ സിനിമയെ മാത്രമല്ല താരങ്ങളേയും ഹനിക്കുന്നതിനു തുല്യമാണെന്ന് താരം പറഞ്ഞിരുന്നത്രേ. എന്നാൽ നിമിഷം നേരം കൊണ്ട് തന്നെ ഇത് വൈറലാവുകയായിരുന്നു. എന്നാൽ ഉണ്ടായത് മറ്റൊന്നാണ്.

aparna balamurali

കാമുകി ചിത്രത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവാദ പരാമർശത്തെ കുറിച്ച് താരം വ്യക്തമാക്കി. താൻ ഓൺലൈൻ മാധ്യമങ്ങളെ കുറിച്ചോ നെഗറ്റീവ് നിരൂപണത്തെ കുറിച്ചോ ഒന്നു തന്നെ പറഞ്ഞിട്ടില്ല. സിനിമ സംബന്ധമായി പുറത്തു വരുന്ന നെഗറ്റീവും പോസ്റ്റീവുമായിട്ടുള്ള കാര്യങ്ങൾ ഒരു പോലെ ഉൾക്കൊള്ളുന്ന ആളണ് താൻ . എന്നാൽ കഴിഞ്ഞ ദിവസം താൻ പറ‍ഞ്ഞത് താരങ്ങളുടെ ഫേസ്ബുക്ക് പേജിൽ വരുന്ന മ്ലേച്ഛമായ കന്റുകളും അസഭ്യമായിട്ടുള്ള സന്ദേശങ്ങളെ കുറിച്ചാണ്. സേഷ്യൽ മീഡിയയിലൂടെ തുടർന്ന് വരുന്ന ഇത്തരത്തിലുള്ള മോശം പ്രവണതകൾ എല്ലാവരും ചേർന്ന് എതിർക്കപ്പെടേണ്ടതാണെന്നും അപർണ്ണ പറ‍ഞ്ഞു

ആസിഫ് അലിയുടെ സഹോദരൻ എന്ന മേൽവിലാസത്തെക്കാൾ അസ്കർ അലി എന്ന നടൻ ആയി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് അസ്കർ അലി പറഞ്ഞു. അന്ധനായുള്ള അഭിനയം വെല്ലുവിളിയായിരുന്നു. മോഹൻലാലും കലാഭവൻ മണിയും ഇത്തരം കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. അവരെ പഠിക്കുക പ്രയാസമാണ്. കഴിയും വിധം നന്നായി ചെയ്യാൻ പരിശ്രമിക്കുക മാത്രമാണ് ചെയ്തത് അസ്കർ അലി പറഞ്ഞു. നിർമാതാവ് ഉൻമേഷ്, നടി കാവ്യ സുരേഷ്, അനീഷ്, സംസാരിച്ചു.പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ ഷിദ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപുൽനാഥ് സ്വാഗതവും ജോ. സെക്രട്ടറി സി പി എം സഈദ് നന്ദിയും പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X