»   » ഹണി റോസിന്റെ പകരക്കാരിയായി മഹേഷിന്റെ ജിംസി

ഹണി റോസിന്റെ പകരക്കാരിയായി മഹേഷിന്റെ ജിംസി

Posted By: Sanviya
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് അപര്‍ണ ബാലമുരളി ഇത്രയുമധികം ആരാധകരെ സമ്പാദിച്ചത്. ഇപ്പോള്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുത്തശ്ശി ഗദ തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ അപര്‍ണ മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുത്തു.

സര്‍വ്വോപരി പാലക്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാമൂഹിക പ്രവര്‍ത്തകയുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്. നേരത്തെ ഹണി റോസിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഹണി റോസ് മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. പകരം അപര്‍ണ ബാലമുരിളിയെ പരിഗണിക്കുകയായിരുന്നു.

honey-rose

നവാഗതനായ വേണു ഗോപനാണ് ചിത്രത്തിന്റെ സംവിധായകന്‍. അനൂപ് മേനോനും മിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജോസ് കെ മാണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്. മഹേഷിന്റെ പ്രതികാരത്തലൂടെ ശ്രദ്ധേയനായ അലന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Aparna Balamurali replaces Honey Rose.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam