വീട്ടമ്മമാരുടെ ജീവിതകഥയുമായി അപര്‍ണ ബാലമുരളി; ബിൻ ബുലായേ പുറത്തിറങ്ങി

അപർണ ബാലമുരളിയും പുണ്യ എലിസബത്തും ഒത്തുചേരുന്ന 'ബിൻ ബുലായേ' എന്ന കോൺസെപ്റ്റ് വീഡിയോ പുറത്തിറങ്ങി. അപർണ ബാലമുരളിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗർണ്ണമി മുകേഷാണ്. തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കി അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഏറെ കാലമായി ഫാഷൻ ഫോട്ടോഗ്രാഫി രംഗത്ത് പ്രവൃത്തിച്ചുവരികയാണ് പൗർണ്ണമി. ഷോർട്ട് ഫിലിം മ്യൂസിക്ക് ആൽബം എന്നിവയിൽ നിന്നുമൊക്കെ വ്യസ്തമായി ഒരു കൺസെപ്റ്റ് വീഡിയോ ചിത്രീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ആശയം രൂപപ്പെടുത്തുന്നതും തുടർന്ന് അത് സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നതും. അവരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങൾ തുടർന്നുള്ള ചുവടുവയ്‌പ്പികൾക്കു പ്രചോദനമേകിയെന്ന് പൗർണ്ണമി പറഞ്ഞു.

Aparna Balamurali

ഏറ്റവും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓരോരുത്തരുടേയും ഡെഡിക്കേഷൻ പ്രതീക്ഷിച്ചതുപോലെ തന്നെ തികച്ചും തൃപ്തികരമായ ഒരു വർക്ക് ചെയ്തെടുക്കാൻ സഹായിച്ചുവെന്നും പൗർണ്ണമി കൂട്ടിച്ചേർത്തു.

തിരക്കഥ - ശരണ്യശർമ്മ, ഛായാഗ്രഹണം - ഹരികൃഷ്ണൻ, എഡിറ്റിംഗ് - വിഷ്ണുശങ്കർ വി . എസ്, സംഗീതം - കിഷോർ കൃഷ്ണ, കളറിംഗ് - രാഹുൽ ടി.ബി, കല സംവിധാനം - ജിബിൻ ജോസഫ്. അപർണ്ണ ബാലമുരളിയുടെ ഒഫീഷ്യൽ യുട്യൂബ് പേജിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഈ യുവ കൂട്ടായ്മ അടുത്തിടെ ഗായിക ആൻ ആമിയെ മുൻനിർത്തി റിലീസ് ചെയ്ത വീഡിയോ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

Read more about: aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X