ബാഹുബലി സ്‌റ്റൈലില്‍ അപര്‍ണയുടെ പഞ്ച് ഡയലോഗുമായി കാമുകിയുടെ പുതിയ ടീസര്‍! വീഡിയോ കാണാം

By Midhun

ഇതിഹാസ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ബിനു എസ്. ബിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാമുകി. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുളള വ്യത്യസ്ത പ്രമേയവുമായാണ് കാമുകി എത്തുന്നത്. യുവനടിമാരില്‍ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. അപര്‍ണയുടെ കാമുകനായി ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും അഭിനയിക്കുന്നു.

kamuki movie

അന്ധനായ യുവാവിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ബിനു എസ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ആദ്യ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം ഇത്തവണയും ഒരു മാസ് ചിത്രവുമായാണ് ബിനു എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ട്രെയിലറില്‍ അപര്‍ണയുടെ പ്രകടനം തന്നെയായിരുന്നു മികച്ചുനിന്നത്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തിനായി അപര്‍ണയെ അല്ലാതെ മറ്റൊരാളെ ചിന്തിക്കാനേ പറ്റിയിരുന്നില്ലെന്നാണ് സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാമുകിയുടെ പുതിയൊരു ടീസര്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ കിടിലന്‍ ഒരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അപര്‍ണയുടെ ബാഹുബലി സ്റ്റൈലിലുളള പഞ്ച് ഡയലോഗാണ് പുതിയ ടീസറിലെ മുഖ്യ ആകര്‍ഷണം. പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. മെയ് 10നാണ് കാമുകി തിയ്യേറ്ററുകളിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X