അസ്‌കര്‍ അലിയുടെ കാമുകിയായി അപര്‍ണയെത്തുന്നു! വൈറലായി ആദ്യ ഗാനം! കാണൂ

By Midhun

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ ബാലമുരളി. ചിത്രത്തില്‍ ഫഹദിന്റെ നായികയായ ജിംസി എന്ന കഥാപാത്രമായി അസാധ്യ പ്രകടനമായിരുന്നു അപര്‍ണ നടത്തിയിരുന്നത്. അപര്‍ണയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയിരുന്നൊരു ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം.

ഈ ചിത്രത്തിനു ശേഷവും മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അപര്‍ണ അഭിനയിച്ചിരുന്നു. അപര്‍ണയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമാണ് കാമുകി. അപര്‍ണ ഇതുവരെ ചെയ്തതില്‍ വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ആസിഫലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാമുകിയിലെ ആദ്യ പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.

കാമുകിയായി അപര്‍ണ

കാമുകിയായി അപര്‍ണ

വിനീത് ശ്രീനിവാസന്റെ നായികയായി ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലാണ് അപര്‍ണ ആദ്യമായി അഭിനയിച്ചിരുന്നത്. ആദ്യ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ജിംസിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു അപര്‍ണ നടത്തിയിരുന്നത്. തുടര്‍ന്ന് ബോള്‍ഡായ കഥാപാത്രങ്ങളായിരുന്നു അപര്‍ണ തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. ആസിഫലിയുടെ നായികയായി അപര്‍ണ എത്തിയ സണ്‍ഡേ ഹോളിഡേ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയ സിനിമയായിരുന്നു. അപര്‍ണയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ഥ ചിത്രമാണ് കാമുകി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്.

കാമുകനായി അസ്‌കര്‍

കാമുകനായി അസ്‌കര്‍

ആസിഫലിയുടെ അനിയന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തില്‍ അപര്‍ണയുടെ കാമുകനാവുന്നത്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണിബീ 2.5 എന്നി ചിത്രത്തിലൂടെയാണ് അസ്‌കര്‍ മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നത്. ഹണിബീ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ചിത്രീകരിച്ച ചിത്രമായിരുന്നു ഹണീ ബി 2.5. മഹേഷിന്റെ പ്രതികാരത്തിലെ ലിജോ മോളായിരുന്നു ചിത്രത്തില്‍ അസ്‌കറിന്റെ നായികയായി എത്തിയിരുന്നത്. ഹണീ ബി 2.5ല്‍ ശ്രദ്ധേയ പ്രകടനമായിരുന്നു അസ്‌കര്‍ നടത്തിയിരുന്നത്. അസ്‌കര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാമുകി.കാമുകിയിലെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരിന്നുവെന്ന് അടുത്തിടെ അസ്‌കര്‍ പറഞ്ഞിരുന്നു. കാമുകി ടീമിന്റെ മികച്ച പിന്തുണ കൊണ്ടാണ് കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കാനായതെന്നുമാണ് അസ്‌കര്‍ പറഞ്ഞിരുന്നത്.

വ്യത്യസ്ത പ്രമേയം

വ്യത്യസ്ത പ്രമേയം

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുളള വ്യത്യസ്ഥ പ്രമേയവുമായാണ് കാമുകി എത്തുന്നത്. അന്ധനായ യുവാവിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അപര്‍ണയുടെയും അസ്‌കറിന്റെയും പ്രകടനം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

'ഇതിഹാസ' സംവിധായകന്‍ വീണ്ടും

'ഇതിഹാസ' സംവിധായകന്‍ വീണ്ടും

ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബിനു എസ്. വ്യത്യസ്തമായൊരു പ്രമേയം പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തില്‍ ഷൈന്‍ടോം ചാക്കോയും അനുശ്രീയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയ ചിത്രം കൂടിയായിരുന്നു ഇതിഹാസ. ഇതിഹാസയ്ക്കു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കൊണ്ടുളള സ്‌റ്റൈല്‍ എന്ന ചിത്രമായിരുന്നു ബിനു ഒരുക്കിയിരുന്നത്. ബിനുവിന്റെ രണ്ടാമത്തെ ചിത്രവും തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണിയും ടൊവിനോയും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്ന സ്‌റ്റൈല്‍.

ചിത്രത്തിന്റെ ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍

കാമുകിയുടെതായി പുറത്തിറങ്ങിയ ട്രെയിലറില്‍
ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു കാണിച്ചിരുന്നത്. ആദ്യ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം ഇത്തവണയും ഒരു മാസ് ചിത്രവുമായാണ് ബിനു എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.അപര്‍ണയുടെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മികച്ചു നില്‍ക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആവേശകരമായ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാമുകി ഒരു വ്യത്യസ്ഥ ചിത്രമെന്ന് ബിനു

കാമുകി ഒരു വ്യത്യസ്ഥ ചിത്രമെന്ന് ബിനു

അന്ധനായ യുവാവിനെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന വ്യത്യസ്ഥ ചിത്രമാണ് കാമുകി എന്നാണ് ബിനു പറഞ്ഞിരുന്നത്. ജീവിതത്തിലെ അവളുടെ ലക്ഷ്യങ്ങളും പ്രണയത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും,അന്ധ യുവാവിനോട് തോന്നുന്ന പ്രേമവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തിനായി അപര്‍ണയെയല്ലാതെ മറ്റൊരാളെ ചിന്തിക്കാനേ പറ്റിയിരുന്നില്ലെന്നാണ് ബിനു പറഞ്ഞത്.പഠിച്ച കോളേജില്‍ വെച്ച് തന്നെ ഷുട്ട് ചെയ്തതിനാല്‍ ചിത്രം തന്റെ കോളേജ് ഓര്‍മ്മകളെ ഉണര്‍ത്തിയിരുന്നെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

പ്രേമത്തിന് കണ്ണില്ല

പ്രേമത്തിന് കണ്ണില്ല

കാമുകിയുടെതായി പുറത്തിറങ്ങിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പ്രേമത്തിന് കണ്ണില്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെതായി മനോഹരമായൊരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. ലോക കാഴ്ചാ ദിനത്തിലായിരുന്നു കാമുകിയുടെ കളര്‍ഫുള്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നത്. കാഴ്ചാ ദിനത്തില്‍ വ്യത്യസ്ത പരിപാടികളുമായിട്ടാണ് കാമുകിയുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്.

ചിത്രത്തിലെ മറ്റു താരങ്ങള്‍

ചിത്രത്തിലെ മറ്റു താരങ്ങള്‍

നടന്‍ ബൈജുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് കാമുകി. ചിത്രത്തില്‍ അപര്‍ണയുടെ പിതാവായാണ് ബൈജു എത്തുന്നത്. ബൈജുവിനെ കൂടാതെ കോട്ടയം പ്രദീപ്, റോണി ഡേവിഡ്,ആര്‍ജെ മാത്തുക്കുട്ടി തുടങ്ങിയ താരങ്ങളും കാമുകിയില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ കാമുകി മെയ് 10നാണ് തിയ്യേറ്ററുകളിലെത്തുന്നത്.

കാമുകിയിലെ ആദ്യ പാട്ട്

കാമുകിയിലെ ആദ്യ പാട്ട്

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കാമുകിയിലെ ആദ്യ പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ കുറുമ്പി എന്നു തുടങ്ങുന്ന പാട്ടാണ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ശ്രേയാ ജയദീപാണ് ചിത്രത്തിലെ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ട് നിരവധി പേരാണ് യുടൂബില്‍ കണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X