പബ്ലിക്ക് ഫിഗറാണെന്നുളളത് അവരെ കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ല: അപര്‍ണ ബാലമുരളി

By Prashant V R

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അപര്‍ണ ബാലമുരളി. യുവതാരങ്ങളുടെയെല്ലാം നായികയായിട്ടാണ് അപര്‍ണ മലയാളത്തില്‍ തിളങ്ങിയത്. നായികയായും, സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ഗായികയായും തിളങ്ങിയിരുന്നു നടി. തമിഴില്‍ സൂര്യയുടെ നായികയായുളള സുരരൈ പോട്രാണ് അപര്‍ണയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

aparna balamurali

ഒരാള്‍ എന്ത് ധരിക്കുന്നു എന്നുളളത് അവരുടെ സ്വാതന്ത്ര്യമാണെന്നും അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക എന്നും നടി പറയുന്നു. ബാക്കിയുളളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. ഷോര്‍ട്‌സ് ഇട്ടാല്‍ കാല് കാണുമെന്നുളളത് ശരി തന്നെ, പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ. സാരി ഒരു പരമ്പരാഗത വേഷമാണ്. പക്ഷേ അതുടുക്കുമ്പോള്‍ എന്തൊക്കെ കാണുന്നുണ്ട് അപര്‍ണ ചോദിക്കുന്നു.

ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് അപര്‍ണ പറയുന്നു. ഇഷ്ടമുളള യോജിക്കുന്ന വേഷം ഏതാണോ അത് ധരിക്കുക. ഇതുപോലുളള ക്യാംപെയ്‌നുകള്‍ എപ്പോഴും നല്ലതാണ്, നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും ആശ്വാസകരമാണെന്നും അപര്‍ണ പറഞ്ഞു. നമ്മളൊക്കെ മനുഷ്യരാണ്. ആരും പെര്‍ഫക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുളളത് കൊണ്ട് അവരെ കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അപര്‍ണ പറയുന്നു. ഞാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകള്‍ ലിമിറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.

കാരണം നമ്മള്‍ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകുമെന്ന് അപര്‍ണ പറയുന്നു. മോശം കമന്റുകള്‍ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നല്‍കുന്നതാണ്. അതൊഴിവാക്കാനാണ് കമന്റുകള്‍ ലിമിറ്റ് ചെയ്തു വെച്ചിരിക്കുന്നത്. ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും,. പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുളളുവെന്നും അപര്‍ണ ബാലമുരളി അഭിമുഖത്തില്‍ പറഞ്ഞു.

Read more about: aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X