സുരറൈ പോട്രിന് ശേഷം അപര്‍ണ വീണ്ടും മലയാളത്തില്‍, ഉല പോസ്റ്റര്‍ പുറത്ത്‌

By Midhun Raj

സുരരൈ പോട്രിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന നായികയാണ് അപര്‍ണ ബാലമുരളി. സൂര്യ നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമാണ് അപര്‍ണ കാഴ്ചവെച്ചത്. സുരറൈ പോട്രുവിന്‌റെ വിജയത്തിന് ശേഷം മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തുകയാണ് അപര്‍ണ. ഇത്തവണ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന പുതിയ സിനിമയാണ് അപര്‍ണ ബാലമുരളിയുടെതായി പ്രഖ്യാപിച്ചത്. ഉല എന്ന് പേരിട്ട ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക.

aparna balamurali

പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സിക്‌സ്റ്റീന്‍ ഫ്രെയിംസിന്‌റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ സിനിമ നിര്‍മ്മിക്കുന്നു. മഹേഷിന്‌റെ പ്രതികാരത്തിലൂടെയാണ് അപര്‍ണ ബാലമുരളി മോളിവുഡില്‍ ശ്രദ്ധേയായത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തുടര്‍ന്ന് യുവതാര സിനിമകളിലാണ് മലയാളത്തില്‍ നടി കൂടുതല്‍ അഭിനയിച്ചത്. സണ്‍ഡേ ഹോളിഡേയും അപര്‍ണ ബാലമുരളിയുടെതായി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ്. ജിസ് ജോയിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ ആസിഫ് അലിയുടെ നായികയായാണ് നടി എത്തിയത്. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും തിളങ്ങിയിരുന്നു അപര്‍ണ ബാലമുരളി. ഏട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തിയത്.

Recommended Video

അപര്‍ണ ബൊമ്മിയായി മാറിയത് ഇങ്ങനെ, വൈറലായി സുരരൈ പോട്രു വീഡിയോ | Filmibeat Malayalam

തുടര്‍ന്ന് സര്‍വ്വം താളമയം, എറ്റവുമൊടുവിലായി സൂര്യയുടെ സുരറൈ പോട്രു എന്നീ സിനിമകളിലും അഭിനയിച്ചു. സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്രില്‍ ബൊമ്മി എന്ന ശക്തമാര്‍ന്ന നായികാ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ സുരറൈ പോട്രു ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

Read more about: aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X