twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികയാവണമെന്ന് നിർബന്ധമില്ല!! കാരണം ആ കുറ്റബോധം, തുറന്ന് പറഞ്ഞ് അപ‍ർണ ബാലമുരളി

    നായികയായി അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റു കഥാപാത്രങ്ങൾ ചെയ്യാൻ തനിയ്ക്ക് ഒരു മടിയില്ലെന്ന് അപർണ തുറന്ന് പറഞ്ഞിരിക്കുകയാണ്

    |

    ഫഹദിന്റെ മുഖത്ത് നോക്കി ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണയില്ലല്ലേ എന്ന് ചോദിക്കുന്ന ഇടുക്കിക്കാരി ജിംസിയെ പ്രേക്ഷകർക്ക് അത്രപെട്ടെന്ന് ഒന്നും മറക്കാൻ സാധിക്കില്ല. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ച താരമാണ് അപർണ ബാലമുരളി. തുടക്കം തന്നെ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി അഭിനയിക്കാൻ കഴിയുക എന്നത് ഒരു പുതുമുഖ താരത്തിന് സംബന്ധിച്ച് വളരെ വലിയ കാര്യമാണ്.

    ദുൽഖറിന് വേണ്ടി നടി സോനം വീണ്ടും പേര് മാറ്റി!! സോനം ഇനി മുതൽ സോ‌യ സിങ് സോളങ്കി...ദുൽഖറിന് വേണ്ടി നടി സോനം വീണ്ടും പേര് മാറ്റി!! സോനം ഇനി മുതൽ സോ‌യ സിങ് സോളങ്കി...

    മഹേഷിന്റെ പ്രതികാരം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ താരത്തിനെ തേടിയെത്തിയ എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും അപർണ്ണയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നു. നായികയായി അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റു കഥാപാത്രങ്ങൾ ചെയ്യാൻ തനിയ്ക്ക് ഒരു മടിയില്ലെന്ന് അപർണ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ സിനിമ പ്രവേശനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

     മലയാള സിനിമയിൽ സൂപ്പർ സ്‌റ്റാറുകൾ ഇനി ഉണ്ടാകാതിരിക്കട്ടെ!! തുറന്ന് പറഞ്ഞ് ജീത്തു ജോസഫ് മലയാള സിനിമയിൽ സൂപ്പർ സ്‌റ്റാറുകൾ ഇനി ഉണ്ടാകാതിരിക്കട്ടെ!! തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്

      കുറ്റബോധം

    കുറ്റബോധം

    ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്നാണ് തന്റെ ആഗ്രഹം. ഒരു നല്ല അഭിനേതാവ് ഒരിക്കലും തന്റെ കഥാപാത്രം ഏത് പൊസിഷനിലാണെന്ന് നോക്കില്ല സീനിയർ ആയിക്കഴിഞ്ഞാൽ ചെയ്യുന്ന കഥാപാത്രത്തിന്റെ മൂല്യം നോക്കാറുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചടത്തോളം ഒട്ടും പ്രതിക്ഷിക്കാതെ സിനിമയിൽ എത്തിയ ആളാണ്. ഴളറെ എളുപ്പത്തിലായിരുന്നു എന്ഡറെ സിനിമ പ്രവേശനം. ഒരുപാട് പേർ വർഷങ്ങളോളം കഠിനമായി പ്രയത്നിച്ച ശേഷമൊക്കയാണ് സിനിമയിൽ എത്തുന്നത്. അതിന്റെ കുറ്റബോധം എന്നും എന്റെ മനസ്സിലുണ്ട്.

     എല്ലാ കഥാപാത്രവും ചെയ്യും

    എല്ലാ കഥാപാത്രവും ചെയ്യും

    നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ മറ്റ് ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്യാൻ തനിയ്ക്ക് യാതൊരുവിധത്തിലുള്ള മടിയും ഇല്ലെന്ന് താരം പറഞ്ഞു. അള്ള് രാമചന്ദ്രനിൽ ചാക്കോച്ചന്റെ സഹോദരിയായിട്ടാണ് താൻ എത്തിയത്. അതേസമയം ബിടെക്കിലാകട്ടെ നൂറ് ശതമാനം സ്ക്രീൻ സ്പെയിസുളള ഖതാപാത്രമല്ലെങ്കിൽ പോലും താൻ അത് ചെയ്തു. അതിൽ പൂർണ്ണ സംതൃപ്തയുമാണെന്നും താരം കൂട്ടിച്ചേർത്തു.

     ആഗ്രഹം വെളിപ്പെടുത്തി

    ആഗ്രഹം വെളിപ്പെടുത്തി

    മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും നായികയായി തിളങ്ങാൻ അപർണ്ണയ്ക്ക് സാധിച്ചിരുന്നു. നല്ല ശക്തയായ സ്ത്രീകഥാപാത്രങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയ ഭൂരിഭാഗം ചിത്രങ്ങളും. ഇവയെല്ലാം ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ഒരു സ്വപ്ന കഥാപാത്രത്തെ കുറിച്ച് വെളിപ്പടുത്തിയിരിക്കുകയാണ് താരം. കീർത്തി സുരേഷിന്റെ ചിത്രമായ മാഹനടി കണ്ടതിനു ശേഷം അത്തരത്തിലുള്ള ബയോ പിക് ചിത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ബയോ പിക് ചിത്രം ചെയ്യുക എന്നത് മറ്റ് ചിത്രത്തെ പോലെ അത്ര എളുപ്പമല്ല. സമൂഹത്തിൽ അറിയപ്പെടുന്ന ആളിനെയാണ് നമ്മൾ വീണ്ടും അവതരിപ്പിക്കുന്നത്. അതിനായി നമ്മൾ ചെയ്യേണ്ട പ്രയത്നം മറ്റു സിനിമകളെക്കാൽ വലുതാണ്. അതിനാൽ ആരുടേയെങ്കിലും ബയോപിക് ചെയ്യുക എന്നത് തന്റെ ആഗ്രഹമാണെന്നും താരം കൂട്ടിച്ചേർത്തു.

     സീനിയേഴ്സിനോടാപ്പം

    സീനിയേഴ്സിനോടാപ്പം

    മഹേഷിന്റെ പ്രതികാരം മുതൽ അള്ള് രാമചന്ദ്രൻ വരെ എടുക്കുമ്പോൾ കാമുകി എന്ന ചിത്രം ഒഴികെ ബാക്കിയെല്ലാ ചിത്രവും സീനിയർ താരങ്ങളോടൊപ്പമാണ് ചെയ്തത്. അതേസമയം ഇപ്പോൾ പുറത്തു വരാൻ പോകുന്ന മിസ്റ്റർ ആന്റ് മിസ് റൗഡി വളരെ ആഘോഷിച്ച് ചെയ്ത ചിത്രമാണ്. തങ്ങൾ സമപ്രായക്കാരായ ആര് പേരാണ് ചിത്രത്തിൽ എത്തുന്നത്. അതിനാൽ തന്നെ കോളേജിലെ ക്ലാസമേറ്റ്സിനെ പോലെ ആസ്വദിച്ചാണ് സിനിമ ചെയ്തത്. കൂടാതെ ഇതൊരു ജീത്തു ജോസഫ് ചിത്രമാണ്. അതിനാൽ കൂടുതൽ ഒന്നും പറയേണ്ടതില്ല, കാര്യങ്ങളൊന്നുമില്ലാത്ത' എല്ലാവര്‍ക്കും ആസ്വദിക്കാനാകുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു.

    English summary
    aparna balamurali says about her movie entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X