തന്മാത്രയിലെ ലാലേട്ടന്റെ അവസ്ഥ കണ്ട് ഒരുപാട് കരഞ്ഞു! തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

By Midhun Raj

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് അപര്‍ണ ബാലമുരളി. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങാനും നടിക്ക് സാധിച്ചിരുന്നു. മലയാളത്തിനു പുറമെ ഇപ്പോള്‍ തമിഴിലും സജീവമാണ് താരം. സൂര്യയുടെ എറ്റവും പുതിയ ചിത്രമായ സൂര്യ 38ലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനിടെ മോഹന്‍ലാലിന്റെ തന്മാത്രയെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വെെറലായി മാറിയിരുന്നു. തന്മാത്ര തന്നെ ഒരുപാട് കരയിപ്പിച്ച ചിത്രമാണെന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞത്. സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ്മ നശിച്ച് കൊച്ചുകുട്ടിയെ പോലെയാകുന്ന ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കം കെടുത്തി.

aparna balamurali

പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓര്‍മ്മ നശിക്കുന്നത് സ്വപ്‌നം കണ്ട് പല രാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്, അഭിമുഖത്തില്‍ അപര്‍ണ ബാലമുരളി പറഞ്ഞു.

അതേസമയം അപര്‍ണ നായികയാവുന്ന സൂര്യ 38ന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഇരുതി സുട്രു സംവിധാനം ചെയ്ത സുധി കൊങ്കാരയാണ് സിനിമയൊരുക്കുന്നത്. സൂര്യ 38നു പുറമെ ആടുജീവിതം,ജീം ബും ബാ, ആനന്ദമാര്‍ഗം തുടങ്ങിയവയും അപര്‍ണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X