വേണ്ടി വന്നാല്‍ ഓട്ടോ റിക്ഷ ഡ്രൈവറുമാകും, കണ്ടില്ലേ..
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അപര്‍ണ ബാലമുരളി. ചിത്രത്തിലെ അപര്‍ണ അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രം കൂടിയായിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അപര്‍ണ ബാലമുരളി. ചിത്രത്തിലെ അപര്‍ണ അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രം കൂടിയായിരുന്നു.
ഇപ്പോഴിതാ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് ശേഷം അപര്‍ണ മറ്റൊരു മലയാള ചിത്രത്തിന് കൂടി ഡേറ്റ് കൊടുത്തു. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ത്രിശിവ പേരൂര്‍ ക്ലിപ്തം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഓട്ടോ ഡ്രൈവര്‍
ചിത്രത്തില്‍ അപര്‍ണ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇതുവരെ അപര്‍ണ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളും വ്യത്യസ്തമാണ് ഈ വേഷം.

ആസിഫ് അലി
ആസിഫ് അലിയുടെ നായിക വേഷമാണ് ചിത്രത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍
ചെമ്പന്‍ വിനോദ്, ഇര്‍ഷാദ്,ബാബു രാജ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റൊമാന്റിക് കോമഡി
ഒരു റൊമാന്റിക് കോമഡിയാണ് ചിത്രം. തൃശ്ശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പിഎസ് റഫീഖാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Click it and Unblock the Notifications