പ്രണയിക്കാന്‍ ഒരു ദിവസം വേണോ?
സിനിമാ താരങ്ങളൊക്കെ തങ്ങളുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും മറ്റും ആരാധകര്‍ക്ക് പ്രണയ ദിനാശംസകള്‍ നേര്‍ന്നു. പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവരും പ്രണയിക്കുന്നവരും ഫെബ്രുവരി 14 തങ്ങളുടെ ദിനമായി ആഘോഷിച്ചു.
പക്ഷെ ഇത്തരം ആഘോഷങ്ങളിലൊന്നും യുവ നടി അപര്‍ണ ഗോപിനാഥിന് താത്പര്യമില്ല. പ്രണയിക്കാനായി മാത്രം ഒരു ദിവസം വേണോ എന്നാണ് മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അപര്‍ണ ഗോപിനാഥിന്റെ ചോദ്യം.

തനിക്ക് വാലന്റെന്‍സ് ഡേയിലൊന്നും വിശ്വാസമില്ലെന്നാണ് അപര്‍ണ പറഞ്ഞത്. സൗത്ത് ഇന്ത്യന്‍ ഡെയിലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.
പ്രണയിക്കുന്നവര്‍ക്കായി പ്രത്യേകം ഒരു ദിവസം വേണമെന്നും അവരുടെ ബന്ധം പ്രകടിപ്പിയ്ക്കാന്‍ ആഘോഷങ്ങള്‍ വേണമെന്ന് പറയുന്നതൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്ന് അപര്‍ണ ഗോപി നാഥ് പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ഗോപിനാഥ് വെള്ളിത്തിരയില്‍ എത്തുന്നത്. എബിസിഡിയ്ക്ക് ശേഷം അപര്‍ണയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്.


Click it and Unblock the Notifications











