ആസിഫിനെയും ജയസൂര്യയെയും അപര്‍ണ വെല്ലുവിളിച്ചു
മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് ശൃങ്കല തുടരുന്നു. ഒടുവില്‍ ഒരു തൈ നട്ട് അപര്‍ണ ഗോപി നാഥും ചാലഞ്ചിന്റെ ഭാഗമായിരിക്കുകയാണ്. തൈ നടുന്ന ഫോട്ടോസും വീഡിയോയും അപര്‍ണ ഫേസബുക്കില്‍ പോസ്റ്റിയിട്ടുണ്ട്.
ആസിഫ് അലിയെയും ജയസൂര്യയെയുമാണ് അപര്‍ണ ഗോപിനാഥ് മൈ ട്രീ ചാലഞ്ചിന് വെല്ലുവിളച്ചിരിക്കുന്നത്. എന്റെ ചെടിയ്ക്ക് സ്വതന്ത്രമായി വളരണം. അതുകണ്ട് ദയവ് ചെയ്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്നും അത് മണ്ണില്‍ ഉപേക്ഷിക്കരുതെന്നും തൊട്ടടുത്ത പോസ്റ്റില്‍ അപര്‍ണ ആവശ്യപ്പെടുന്നു.

മമ്മൂട്ടി തുടക്കമിട്ട മൈ ട്രീ ചാലഞ്ച് കേരളത്തിനു പുറത്തും വ്യാപിച്ചിരിക്കുകയാണ്. സൂര്യ, വിജയ് തുടങ്ങിയവരെ കൂടാതെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളും സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും ഒരു ചെടി നട്ട് മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ചില്‍ ഭാഗമായിക്കഴിഞ്ഞു. അടുത്തതാര് എന്ന് കാത്തിരിക്കുകയാണ് ജനം.
മൈ ട്രീ ചലഞ്ചിന് മികച്ച സ്വീകരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. ലോകം ആഗോള താപനത്തിനും വനനശീകരണത്തിനും സാക്ഷിയാകുന്ന ഈ കാലഘട്ടത്തില്‍ മൈ ട്രീ ചലഞ്ചിന്റെ പ്രസക്തി ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications











