അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
മലയാളത്തിലെ യുവനടിമാരില്‍ പ്രേക്ഷകര്‍ ഇന്റലിജന്റ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന താരമാണ് അപര്‍ണ ഗോപിനാഥ്. എബിസിഡിയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപര്‍ണ നാടകം, മോഡലിങ് എന്നീ രംഗങ്ങളില്‍ കഴിവുതെളിയിച്ചിട്ടുള്ളയാളാണ്.
മലയാളത്തിലെ മറ്റ് നായികമാരെപ്പോലെ ഏതാനും ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്ന പതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞ അപര്‍ണയെ ഇതുവരെ കാര്യമായി മേക്കപ്പിട്ടുപോലും കണ്ടിട്ടില്ല. അഭിനയം അത് നാടക്കിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും അപര്‍ണ വളരെ ഗൗരവത്തോടെ സമീപിക്കുന്നൊരു വിഷയമാണ്. തന്റെ വേഷം മികച്ചതാക്കാന്‍ എന്ത് സാഹസത്തിനും അപര്‍ണ തയ്യാറാവുന്നുണ്ട്.

അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന അപര്‍ണയുടെ നാടകജീവിതത്തിന്റെ തുടക്കവും അവിടെത്തന്നെയാണ്. മാജിക് ലാന്റേണ്‍, മദ്രാസ് പ്ലേഹൗസ്, മസ്‌കരേസ് തുടങ്ങിയ ഗ്രൂപ്പുകളിലാണ് അപര്‍ണ നാടകം കളിച്ച് തുടങ്ഹിയത്.

അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
നാടകത്തിനായി മുപ്പത്തിരണ്ട് പ്രാവശ്യമാണ് താന്‍ മൊട്ടയടിച്ചതെന്ന് അപര്‍ണ പറയുന്നു. ചെന്നൈ എതിരാജ് കോളെജില്‍ ഡിഗ്രിക്ക് പഠിയ്ക്കുമ്പോള്‍ നാടകത്തിന് മൊട്ടയടിച്ച തലയുമായി കോളെജില്‍പോകേണ്ടിവന്നിട്ടുണ്ട് അപര്‍ണയ്ക്ക്.

അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
താന്‍ മോഡലല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് മുടിവെട്ടുന്നതെന്നാണ് അപര്‍ണ പറയുന്നത്. നടിയായതുകൊണ്ടുതന്നെ ഇടക്കിടെ രൂപമാറ്റം ആവശ്യമായി വരും. ഇനിയും മുടി വെട്ടും, പ്രായമായാല്‍ തലമൊട്ടയടിച്ച് നടക്കും- അപര്‍ണ പറയുന്നു.

അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
മാര്‍ട്ടിന്‍ പ്രക്കാട്ട് കണ്ടെത്തിയ നായികയാണ് അപര്‍ണ. എബിസിഡിയ്ക്ക് ശേഷം ഇപ്പോള്‍ ആറ് ചിത്രങ്ങള്‍ അപര്‍ണ മലയാളത്തില്‍ ചെയ്തുകഴിഞ്ഞു. റിലീസാകാനിരിക്കുന്ന ചിത്രത്തിലൊന്ന് മമ്മൂട്ടി നായകനാകുന്ന മുന്നറിയിപ്പ് ആണ്.

അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
മലയാളത്തിലെ നായികാസങ്കല്‍പ്പത്തില്‍ നീണ്ട മുടിയും നാണം കുണുങ്ങലുമെല്ലാം ഇപ്പോഴും പൂര്‍മായും വിട്ടുമാറിയിട്ടില്ല. പക്ഷേ അപര്‍ണയ്ക്ക് പേരെടുക്കാന്‍ നീണ്ട മുടിയുടേയോ കട്ടി മേക്കപ്പിന്റേയോ സഹായം വേണ്ടിവന്നിട്ടില്ല.

അപര്‍ണ 32 തവണ തലമൊട്ടയടിച്ചു!
നാടകത്തിന് വേണ്ടി ശരീരവഴക്കം കിട്ടാന്‍ വേണ്ടി കളരിപ്പയറ്റിന്റെ മറ്റൊരു രൂപമായ സിലംബം താന്‍ പരിശീലിച്ചിട്ടുണ്ടെന്ന് അപര്‍ണ പറയുന്നു. നീലന്‍ വടി ചുഴറ്റി ചെയ്യുന്ന ഒരു വടിപ്പയറ്റാണ് സിലംബം.


Click it and Unblock the Notifications











