അപര്‍ണയുടെ നായകന്‍മാര്‍
മകനില്‍ തുടങ്ങി അച്ഛനിലെത്തി നില്‍ക്കുന്നു അപര്‍ണയുടെ നായകന്‍മാര്‍. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ എബിസിഡിയില്‍ നായികയായി ഒടുവില്‍ മമ്മൂട്ടിയുടെ മുന്നറിയിപ്പില്‍ നായികയായ അപര്‍ണയ്ക്കു നായകന്‍മാരെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അതു കേള്‍ക്കേണ്ടേ..

അപര്‍ണയുടെ നായകന്‍മാര്‍
തമാശ നിറഞ്ഞതായിരുന്നു ദുല്‍ക്കറിനൊപ്പമുള്ള അഭിനയം. സുഹൃത്തിന്റെ ഫേസ്ബുക്കില്‍ എന്റെ ഫോട്ടോ കണ്ടിട്ടാണ് എബിസിഡിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ക്കറിന്റെ നായികയായി വിളിക്കുന്നത്. ദുല്‍ക്കറിനൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യചിത്രമെന്ന പേടിയൊന്നുമില്ലായിരുന്നു. സെറ്റില്‍ എല്ലാവരും ചെറുപ്പക്കാരായതിനാല്‍ അതൊരു ധൈര്യമായി തോന്നി.

അപര്‍ണയുടെ നായകന്‍മാര്‍
ഹാപ്പി ജേര്‍ണിയിലാണ് ജയസൂര്യയുടെ നായികയായത്. കൂടെ അഭിനയിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന താരമാണ് ജയസൂര്യ. അഭിനയിക്കുന്ന കഥാപാത്രത്തോട് ഇരുന്നൂറു ശതമാനം ആത്മാര്‍ഥത കാട്ടുന്ന താരം. ഹാപ്പി ജേര്‍ണിയുടെ സെറ്റില്‍ ശരിക്കും തമാശയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തുവെന്നു ഫോണില്‍ ശബ്ദം മാറ്റിപ്പറഞ്ഞതിന് ജയസൂര്യയെ താന്‍ തെറിവിളിച്ചിട്ടുണ്ട്.

അപര്‍ണയുടെ നായകന്‍മാര്‍
ബൈസിക്കിള്‍ തീവ്‌സിലാണ് ആസിഫിന്റെ നായികയായത്. താന്‍ ഭയങ്കര തീറ്റപ്രിയയാണെന്നറിയുന്നതിനാല്‍ ആസിഫ് അലി വീട്ടില്‍ നിന്നു പലതരം പലഹാരങ്ങളും കൊണ്ടവരുമായിരുന്നു. ആസിഫിന്റെ ഭാര്യ സമയും ഭക്ഷണം കൊടുത്തയയ്ക്കുമായിരുന്നു. കൂടെയുള്ള താരങ്ങള്‍ക്ക് വലിയ എനര്‍ജി സമ്മാനിക്കുന്ന താരമാണ് ആസിഫ്.

അപര്‍ണയുടെ നായകന്‍മാര്‍
മുന്നറിയിപ്പിലാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. കോമ്പിനേഷന്‍ സീനുകളില്‍ അഭിനയിക്കുമ്പോള്‍ ആക്ടിങ് ക്ലാസില്‍ പങ്കെടുക്കുന്നതുപോലെയായിരുന്നു. മുന്നറിയിപ്പില്‍ ബുദ്ധിമുട്ടുള്ള സീനുകളും ലെങ്തി സീനുകളും എങ്ങനെ ചെയ്യാമെന്നു മമ്മൂട്ടി പറഞ്ഞുതന്നു. കാമറയ്ക്കു മുന്നില്‍ ഗൗരവക്കാരനാണ്.കാമറയ്ക്കു പിന്നില്‍ മൃദുല ഹൃദയമുള്ളയാള്‍. എല്ലാ വിഷയത്തെക്കുറിച്ചും നല്ല ധാരണയുള്ള ആളാണ് അദ്ദേഹം.


Click it and Unblock the Notifications











