പുലിക്കളി പൊളിച്ചു: അപര്‍ണ ഗോപിനാഥ്
ദുല്‍ഖറിന്റെ നായികയായി സിനിമയിലെത്തിയ അപര്‍ണ ഗോപിനാഥ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച 'മുന്നറിയിപ്പി'ന്റെ വിജയവുമായാണ് ഇപ്പോള്‍ വെള്ളിത്തിരയില്‍ നില്‍ക്കുന്നത്. ഇത്തവണത്ത ഓണവും മുന്നറിയിപ്പിന്റെ വിജയത്തിനൊപ്പമായിരുന്നു.
ജന്മംകൊണ്ട് മലയാളിയാണെങ്കിലും അപര്‍ണ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം തമിഴ്‌നാട്ടിലാണ്. ഇത്തവണ ഓണവും ഓണക്കളികളുമെല്ലാം തൃശ്ശൂര്‍ക്കാര്‍ക്കൊപ്പമായിരുന്നു അപര്‍ണയ്ക്ക്. ജീവിതത്തിലാദ്യമായി പുലിക്കളി കണ്ടതിന്റെ സന്തോഷം അപര്‍ണ ഫേസ്ബുക്കില്‍ പോസ്റ്റി. പുലിക്കളി പൊളിച്ചെന്നാണ് അപര്‍ണ പറയുന്നത്.

ചെന്നൈയിലെ നാടകപ്രവര്‍ത്തകയും നടിയുമായ അപര്‍ണ നാടകത്തോടുള്ള സ്‌നേഹം കൊണ്ടാണ് തൃശ്ശൂരില്‍ പ്രശസ്തമായ പുലിക്കളി കാണാന്‍ എത്തിയത്. പടവും വീഡിയോയുമൊക്കെ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് നേരിട്ട് പുലിക്കളി കാണുക എന്ന മോഹം..
എന്നാല്‍ ഇതുവരെ കേട്ടതൊന്നുമല്ല പുലി. ഇതാണ് ശരിക്കുള്ള പുലിക്കളി. ഇത് അനുഭവിച്ചറിയണം. ഇതുപോലെ ജനങ്ങളും കലയും ഒരുമിച്ച് ചേരുന്ന സംഭവം ജീവിതത്തിലാദ്യമായി കാണുകയാണ്. പൂരവും പുലിക്കളിയുമുള്ള നാടെന്ന നിലയില്‍ തൃശ്ശൂര്‍ വല്ലാത്ത ഒരു സ്ഥലം തന്നെ. ആളുകളുടെ സ്പിരിറ്റ് സമ്മതിക്കണം- അപര്‍ണ പറഞ്ഞു.


Click it and Unblock the Notifications











