For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ വാനോളം പുകഴ്ത്തി അപര്‍ണ്ണ! പാര്‍വതി ദുല്‍ഖറിനെ പുകഴ്ത്തിയത് ഇങ്ങനെ, കാണൂ!

  |
  മകനെയും അച്ഛനെയും നടിമാർ പുകഴ്ത്തിയത് ഇങ്ങനെ | Filmibeat Malayalam

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട് മഴവില്‍ മനോരമയില്‍. താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ നടത്തിയ അമ്മമഴവില്ലിന് പിന്നാലെയാണ് നക്ഷത്രത്തിളക്കം എന്ന ചാറ്റ് ഷോ പ്രേക്ഷപണം ചെയ്ത് തുടങ്ങിയത്. ആര്യയും ദിവ്യയുമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ അതിഥിയായെത്തുന്നത്. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

  ദിയ ഇവിടെയുളള ആര്‍ക്കും ഒരു എതിരാളി അല്ല! അനൂപ് ചന്ദ്രനോട് സാബുമോന്‍! വീഡിയോ കാണാം

  പാര്‍വതി മേനോനും അപര്‍ണ്ണ ഗോപിനാഥുമായിരുന്നു കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥിയായെത്തിയത്. വിശേഷങ്ങള്‍ ചോദിച്ചാണ് പരിപാടി തുടങ്ങിയത്. പിന്നീടാണ് സ്ഥിരം സെഗ്മെന്റായ പുകഴ്ത്തലിലേക്ക് കടന്നത്. ലോട്ടെടുത്ത് ആളെ മനസ്സിലാക്കിയതിന് ശേഷമാണ് ഈ പരിപാടി നടത്തുന്നത്. മമ്മൂട്ടിയെക്കുറിച്ചായിരുന്നു അപര്‍ണ്ണ സംസാരിച്ചത്. പാര്‍വതിയാവട്ടെ ദുല്‍ഖറിനെക്കുറിച്ചായിരുന്നു പറഞ്ഞത്. ഇതേക്കുറിച്ച് കൂടുതലറിയാനും വീഡിയോ കാണാനുമായി തുടര്‍ന്നുവായിക്കൂ.

  പാര്‍വതിയും അപര്‍ണ്ണയും

  പാര്‍വതിയും അപര്‍ണ്ണയും

  മലയാള സിനിമയിലെ ശക്തരായ വനിതാ താരങ്ങളാണ് പാര്‍വതിയും അപര്‍ണ്ണയും. ബോള്‍ഡ്, സ്മാര്‍ട്ട് എന്ന വിശേഷണത്തിന് ഇരുവരും അര്‍ഹരാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി ഈ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന ഇരുവരുമായിരുന്നു നക്ഷത്രത്തിളക്കത്തില്‍ അതിഥിയായെത്തിയത്. സിനിമയിലായാലും ജീവിതത്തിലായാലും കൃത്യമായ നിലപാടുകളുമായി മുന്നേറുകയാണ് ഈ താരങ്ങള്‍.

  മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്

  മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്

  മമ്മൂട്ടിയെക്കുറിച്ച് പുകഴ്ത്തി പറയുകയെന്നതായിരുന്നു അപര്‍ണ്ണയ്ക്ക് കിട്ടിയ ടാസ്‌ക്. ഇത് കേട്ടിരിക്കുകയായിരുന്നു പാര്‍വതി. മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് താരം രൂക്ഷവിമര്‍ശനത്തിനും സൈബര്‍ ആക്രമണത്തിനും ഇരയായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പുകഴ്ത്തി പറയാനും മാത്രം താനാളിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു അപര്‍ണ്ണ തുടങ്ങിയത്.

  മെഗാസ്റ്റാറിന്റെ പിന്തുണ

  മെഗാസ്റ്റാറിന്റെ പിന്തുണ

  മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചാണ് താരം വാചാലയായത്. വളരെ കൂളായാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചത്. മമ്മുക്ക, മമ്മൂട്ടി സര്‍ എന്ന രീതിയില്‍ അല്ല താന്‍ അദ്ദേഹത്തെ കണ്ടത്. ദുല്‍ഖറിന്റെ അച്ഛനായിട്ടായിരുന്നു കണ്ടത്. മുന്നറിയിപ്പില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ പുതുമുഖ താരമായിരുന്നിട്ട് കൂടി ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. ടെന്‍ഷനാവുമ്പോള്‍ പുറത്ത് തട്ടി താന്‍ ടെന്‍ഷനാവേണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്നും അപര്‍ണ്ണ പറയുന്നു.

  പാര്‍വതി പറഞ്ഞത്

  പാര്‍വതി പറഞ്ഞത്

  താരപുത്രനെന്ന ജാഡയില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന താരമാണ് ദുല്‍ഖറെന്ന് നേരത്തെ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. സമാനമായ കാര്യമായിരുന്നു പാര്‍വതിയും പറഞ്ഞത്. സിനിമാകുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയിട്ടും അതിന്റേതായ യാതൊരുവിധ ജാഡയുമില്ലാതെ കൂളായാണ് അദ്ദേഹം എല്ലാവരോടും ഇടപഴകിയത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള അവസരവും പാര്‍വതിക്ക് ലഭിച്ചിരുന്നു.

  വീഡിയോ വൈറല്‍

  വീഡിയോ വൈറല്‍

  പാര്‍വതിയും അപര്‍ണ്ണയും പങ്കെടുത്ത നക്ഷത്രത്തിളക്കത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. മലയാളത്തിന്റെ അഭിമാന താരങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പാര്‍വതിയുടെ വിമര്‍ശനത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയവര്‍ പോലും ഇപ്പോഴത്തെ തുറന്നുപറച്ചിലില്‍ തൃപ്തരാണ്. താരത്തിനായിരുന്നു മമ്മൂട്ടിയെ ലഭിക്കേണ്ടതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.