അപര്‍ണ വിനോദ് ഇനി ആസിഫിന്റെ നായിക
ഞാന്‍ നിന്നോട് കൂടെയുണ്ട് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണ വിനോദ് ആസിഫ് അലിയുടെ പുതിയ സിനിമയിലെ നായിക.കോഹിനൂര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനോദ് ഗോവിന്ദാണ് സംവിധാനം ചെയ്യുന്നത്.
ചിത്രം നിര്‍മിക്കുന്നത് ആസിഫ് അലിയാണ്. ച്ത്രത്തില്‍ ഡെയ്‌സി എന്ന സെയില്‍സ് ഗേളായാണ് അപര്‍ണ്ണ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിടുത്തിയിട്ടില്ല.

ആദ്യം മറ്റൊരു നടിയെയാണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് അപര്‍ണയെ തീരുമാനിക്കുകയായിരുന്നു.
ചിത്രത്തില്‍റെ ഷൂട്ടിങ്ങ് തലശ്ശേരിയിലാണ് . സപ്തംബര്‍ അവസാനത്തോടെ സിനിമ റിലീസ് ചെയ്യും. രണ്‍ജി കമലശങ്കര്‍, സലിം എന്നിവരാണ് തിരക്കഥ. രാഹുല്‍ രാജാണ് സംഗീതം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications











