രണ്ടു ടൈറ്റില്‍ വേഷം ചെയ്ത് അപര്‍ണ നായര്‍

By Nirmal Balakrishnan

രണ്ടു സിനിമകളില്‍ നായികയായി എത്തുന്ന അപര്‍ണയ്ക്ക് ഈ വര്‍ഷം കരിയറില്‍ നല്ലൊരു സമയമായിരിക്കും. സെന്റ് മേരീസിലെ കൊലപാതകം, താമര എന്നീ ചിത്രങ്ങളിലാണ് അപര്‍ണ നായികയാകുന്നത്.

അന്തരിച്ച സംവിധായകന്‍ മധു കൈതപ്രത്തിന്റെ അസോസിയേറ്റ് ആയിരുന്ന എന്‍.എച്ച്. ഷിജോയി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സെന്റ് മേരീസിലെ കൊലപാതകം. നായികാ പ്രാധാന്യമുള്ള ക്രൈം ത്രില്ലറാണിത്. സെന്റ് മേരീസിലെ കൊലപാതകം. സംവിധായകന്റെതു തന്നെയാണ് കഥയും തിരക്കഥയും.

aparna-nair

ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയായിട്ടാണ് അപര്‍ണ ഇതില്‍ അഭിനയിക്കുന്നത്. മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അഞ്ജുരാജും പൂജിത മേനോനും അവതരിപ്പിക്കുന്നു. കെ.പി.രാജേന്ദ്രന്‍ മയ്യില്‍ ആണ് നിര്‍മാണം. തിരുവനന്തപുരത്താണ് ചിത്രീകരണം.

പ്രകാശ് വാടിക്കല്‍ സംവിധാനം ചെയ്യുന്ന താമരയിലും അപര്‍ണയാണു ടൈറ്റില്‍ വേഷം ചെയ്യുന്നത്. ഇതിന്റെയും കഥയും തിരക്കഥയും സംവിധായകന്റെതു തന്നെ. കണ്ണൂരില്‍ ആണ് ചിത്രീകരണം. വിജീഷ് മണിയാണു നിര്‍മാണം.

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍മറയത്ത്, റണ്‍ ബേബി റണ്‍, മല്ലുസിങ്, മുംബൈ പൊലീസ് എന്നിവയില്‍ ശ്രദ്ധേയ വേഷം ചെയ്ത അപര്‍ണ ശക്തയായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകളാണിത് രണ്ടും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X