»   » വിജയിയുടെ സഹോദരിയായി അപര്‍ണ നായര്‍

വിജയിയുടെ സഹോദരിയായി അപര്‍ണ നായര്‍

Posted By:
Subscribe to Filmibeat Malayalam
Aparna Nair
ന്യൂ ജനറേഷന്‍ നടിയെന്ന പേരിലാണ് സിനിമാലോകത്ത് അപര്‍ണ നായര്‍ അറിയപ്പെടുന്നത്. ന്യൂ ജനറേഷന്‍ സിനിമയെന്ന ടാഗുമായി ആദ്യകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ മിക്കതിലും അപര്‍ണയും സാന്നിധ്യമുണ്ടായിരുന്നതുതന്നെയാണ് ഇത്തരമൊരു വിളിപ്പേരിന് കാരണമായത്.

കോക്ടെയില്‍, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള അപര്‍ണ ഇനി തമിഴകത്ത് ഒരു കൈനോക്കാന്‍ ഇറങ്ങുകയാണ്.

തമിഴകത്ത് അപര്‍ണയ്ക്ക് ലഭിച്ചിരിക്കുന്ന ആദ്യാവസരം ആരെയും കൊതിപ്പിക്കുന്നതാണ്. ഇളയദളപതി വിജയുടെ ചിത്രത്തിലാണ് അപര്‍ണ അഭിനയിക്കാന്‍ പോകുന്നത്. കാവലന്‍ എന്ന വന്‍ ഹിറ്റിന് ശേഷം മലയാളി സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന തമിഴ് ചിത്രമാണിത്.

ചിത്രത്തില്‍ വിജയുടെ സഹോദരിയുടെ വേഷത്തിലാണ് അപര്‍ണ അഭിനയിക്കുക. വേട്ടയാടു മന്നന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കുമെന്നാണ് സൂചന.

English summary
Malayali Actress Aparna Nair to act with Vijay in a Tamil Movie directed by director Siddique

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam