അപര്‍ണ നായരുടെ ബിക്കിനി തരംഗമാകുന്നു
അദ, ഒടുവില്‍ അപര്‍ണ നായരുടെ ബിക്കിനിയും ഫേസ്ബുക്കില്‍ പടര്‍ന്നു കയറാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ ഇതിന് ആരെയും കുറ്റം പറയാന്‍ കഴിയില്ല. തന്റെ ഒരേ ഒരു ബിക്കിനി എന്നും പറഞ്ഞത് അപര്‍ണ നായര്‍ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലിട്ടത്.
ഹെഡ്ഡിങ് കണ്ട് കൊതിച്ചവര്‍ ക്ഷമിക്കുക. അപര്‍ണ നായരുടെ ബിക്കിനി എന്ന് കേട്ടപ്പോള്‍ നടിയുടെ ഇപ്പോഴുള്ള പ്രായത്തിലും വേഷത്തിലുമാണെന്ന് ധരിക്കരുത്. അപര്‍ണ കുഞ്ഞായിരുന്നപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ്.

എന്തായാലും അപര്‍ണയുടെ ബിക്കിനിക്ക് 7500 ല്‍ അധികം ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അടക്കമുള്ളവര്‍ ബിക്കിനി വേഷത്തിന് താഴെ കമന്റും ഇട്ടു. ചിത്രം പലരും ഷെയര്‍ ചെയ്തതോടെ ഫേസ്ബുക്കില്‍ തരംഗവുമായി. ഇതാണ് ആ പോസ്റ്റ്
'സെക്കന്റ്‌സ്' എന്ന ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ഇപ്പോള്‍ അപര്‍ണ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയുടെ നായികയായാണ് അപര്‍ണ അഭിനയിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











