മുക്കുവത്തിയായി അപര്‍ണ നായര്‍ എത്തുന്നു

By Sruthi K M

കോക്ക്‌ടെയില്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി അപര്‍ണ നായര്‍ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങള്‍ ആണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ആണ് അപര്‍ണയെ വ്യത്യസ്തയാക്കുന്നത്. ഒരു മുക്കുവ സ്ത്രീയായിട്ടാണ് ഇനി അപര്‍ണ വെള്ളിത്തിരയില്‍ എത്തുക. പ്രകാശ് വടിക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആണ് അപര്‍ണ വ്യത്യസ്ത വേഷത്തില്‍ എത്തുന്നത്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ മുക്കുവ കുടുംബത്തില്‍ നിന്നുള്ള താമര എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്. അപര്‍ണയുടെ ചിത്രങ്ങളെല്ലാം എടുത്തു നോക്കുമ്പോള്‍ മിക്ക ചിത്രത്തിലും സീരിയസ് കഥാപാത്രമാണ്. അത്തരം വേഷമാണ് അപര്‍ണയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത്. അതുകൊണ്ടു തന്നെയാവാം സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന താമരയില്‍ അപര്‍ണ മുക്കുവത്തിയായി എത്തുന്നത്.

aparna-nair

തന്റേടിയായ ഒരു മുക്കുവത്തി തന്നെയാകും താമര. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ സംരക്ഷണത്തിനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരു മുക്കുവ പെണ്ണ്. വയലുകള്‍ നികത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയുന്നതും നദികള്‍ മലിനമാക്കുകയും ചെയ്യുന്ന സമൂഹത്തോട് വിരല്‍ ചൂണ്ടുന്ന ഒരു മുക്കുവ പെണ്ണ്. മലബാറായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ യാഥാര്‍ത്ഥ മുക്കുവരും അഭിനയിക്കും.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ആയിരിക്കും താമര. എസ്.എന്‍ ഷിജോയ് സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലര്‍, സെന്റ് മേരീസിലെ കൊലപാതകം എന്ന ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ശ്രദ്ധേയമായ വേഷം തന്നെയാണ് ഈ ചിത്രത്തിലും അപര്‍ണ കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X