മമ്മൂട്ടിയെ കുറിച്ച് ഇതുവരെ പറഞ്ഞതൊക്കെ സത്യം: അപര്‍ണ ഗോപിനാഥ്
അപര്‍ണ ഗോപിനാഥിന് മമ്മൂട്ടിയെ കുറിച്ച് വര്‍ണിച്ച് ഇനിയും തീര്‍ന്നില്ല. മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് ജീവിത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് അപര്‍ണ വിശ്വസിക്കുന്നു.
മമ്മൂട്ടി വെറുമൊരു മെഗാസ്റ്റാര്‍ മാത്രമല്ല, ഒരു അത്ഭുതം കൂടെയാണെന്നാണ് അപര്‍ണ പറയുന്നത്. എന്തുകൊണ്ടാണ് ഇന്നും മലയാള സിനിമയുടെ മെഗാസ്റ്റാറായി മമ്മൂട്ടി ഇരിക്കുന്നത് എന്നതിന് ഒരു സംശയവും വേണ്ടെന്ന് അടുത്തിടെ പങ്കെടുത്ത ഒരു ചാറ്റ്‌ഷോയില്‍ അപര്‍ണ പറഞ്ഞു.

എല്ലാവരും പറഞ്ഞ് മമ്മൂട്ടിയെ കുറിച്ചുള്ള പുകഴ്ത്തു പാട്ടുകള്‍ ഒരു പഴങ്കതയായിരിക്കുന്നു. പലരും പറഞ്ഞതാണ് മമ്മൂട്ടി എന്ന മഹാ നടനെ കുറിച്ച്. അതത്രയും സത്യമാണ്. അങ്ങനെയൊരാള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യം- അപര്‍ണ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ഗോപിനാഥ് വെള്ളിത്തിരയില്‍ എത്തുന്നത്. എബിസിഡിയ്ക്ക് ശേഷം അപര്‍ണയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്.


Click it and Unblock the Notifications











