ജീവയെക്കുറിച്ച് പറഞ്ഞത് കണ്ടപ്പോള്‍ സങ്കടം തോന്നിയെന്ന് അപര്‍ണ്ണ, മറുപടി അത്ഭുതപ്പെടുത്തി
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ജീവ ജോസഫ്. സീ കേരളത്തിലെ സരിഗമപയിലൂടെയായിരുന്നു ജീവ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ പരിപാടി കഴിഞ്ഞതോടെയായിരുന്നു അടുത്തതിനെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. കാത്തിരിപ്പിനൊടുവിലായാണ് പുതിയ പരിപാടിയുമായി ജീവയും സംഘവും എത്തിയത്. ജിപിയും ദിവ്യ പിള്ളയും മാത്രമല്ല ഭാര്യയായ അപര്‍ണ്ണ തോമസും ഇത്തവണ ജീവയ്‌ക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ മാത്രമല്ല സ്‌ക്രീനിലും ഇരുവരും ഒരുമിച്ചെത്തിയതില്‍ ആരാധകരും സന്തോഷത്തിലാണ്. നേരത്തെ പാട്ടുവണ്ടിയെന്ന പരിപാടിയും ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും ഇവരെത്താറുണ്ട്. ജീവയ്‌ക്കൊപ്പം അവതാരകയായി വിളിച്ചപ്പോള്‍ തുടക്കത്തില്‍ ആശങ്കകളുണ്ടായിരുന്നു. ജീവ കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നതോടെയാണ് താന്‍ ഈ അവസരം സ്വീകരിച്ചതെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്.
അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലെ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് അപര്‍ണ്ണ ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അപര്‍ണ്ണ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ പേരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. അതേ സമയം തന്നെ നെഗറ്റീവ് കമന്റുകളുമായാണ് ചിലരെത്തിയത്.

സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ലല്ലോയെന്നുമൊക്കെയായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ കണ്ടാല്‍ നിങ്ങളെ വെറുക്കുമെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു.
നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്. നെഗറ്റീവ് കമന്റ് പറഞ്ഞ് ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നടന്നോട്ടെ. നമ്മള്‍ പോസിറ്റീവായി ചിന്തിച്ചാല്‍ മതിയെന്നായിരുന്നു ജീവ പറഞ്ഞത്.
Recommended Video
തന്‍രെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു. എനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. മോശം തോന്നുന്നതോ, പറ്റാത്തതോ ആയ വസ്ത്രങ്ങളൊന്നും ധരിക്കാറില്ലെന്നും അപര്‍ണ്ണ പറയുന്നു. അപര്‍ണ്ണയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നേരത്തെയും ചിലരെത്തിയിരുന്നു. ചുട്ടമറുപടിയുമായാണ് താരം അവരെ നേരിട്ടത്.


Click it and Unblock the Notifications











