അതുല്‍ കുല്‍ക്കര്‍ണിയുടെ ഭാര്യയായി അപര്‍ണ
അപര്‍ണ നായര്‍ മലയാളത്തില്‍ ചെയ്തവയില്‍ ഏറെയും ബോള്‍ഡ് റോളുകളാണ്. കോക്ടെയില്‍, മുംബൈ പോലീസ് തുടങ്ങി അപര്‍ണയുടെ പലവേഷങ്ങളും ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആയിരുന്നു. ഇപ്പോഴിതാ അപര്‍ ഒരു വീട്ടമ്മയുടെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ബിജു ഭാസ്‌കര്‍ ഒരുക്കുന്ന @അന്ധേരിയെന്ന ചിത്രത്തിലാണ് അപര്‍ണ വീട്ടമ്മ റോളില്‍ എത്തുന്നത്. ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ അപര്‍ണയ്ക്ക്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന മലയാളികളുടെ കഥയാണ് അന്ധേരിയുടെ വിഷയം. അതുല്‍ കുല്‍ക്കര്‍ണി ഒരു മലയാളി യുവാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വളരെ ലളിതമായ വ്യക്തിത്വത്തിനുടമയായ ഒരു വീട്ടമ്മയുടെ വേഷത്തിലാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് അപര്‍ണ പറയുന്നു.
നടന്മാരായ ബിയോണ്‍, ബിനീഷ് കൊടിയേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നിവേദ്യമെന്ന ചിത്രത്തിലൂടെ ലോഹിതദാസ് പരിചയപ്പെടുത്തിയ അപര്‍ണ ഇതുവരെ ചെയ്തതെല്ലാം മികച്ച വേഷങ്ങളായിരുന്നു. ചിത്രത്തിലെ പ്രധാന നായിക നടിയായി ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും ഓര്‍മ്മിക്കപ്പെടുന്ന വേഷങ്ങളാണ് ഇതുവരെ അപര്‍ണയ്ക്ക് കിട്ടിയിരിക്കുന്നത്.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
നിവേദ്യത്തില്‍ ലോഹിതദാസ് അവതരിപ്പിച്ച മൂന്ന് പുതുമുഖങ്ങളില്‍ ഒരാളായിരുന്നു അപര്‍ണ. ഭാമ, വിനുമോഹന്‍ എന്നിവര്‍ക്കൊപ്പം ആദ്യ ചിത്രത്തില്‍ അപര്‍ണയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
2009ല്‍ പുറത്തിറങ്ങിയ മേഘതീര്‍ത്ഥം എന്ന ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മയുടെ ബാല്യകാലം അവതരിപ്പിച്ചത് അപര്‍ണയായിരുന്നു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
ശ്വേത മേനോന്‍ നായികയായി എത്തിയ കയം എന്ന ചിത്രത്തില്‍ ബാലയുടെ കാമുകിയുടെ വേഷം അപര്‍ണയാണ് ചെയ്തത്.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത കോക്ടെയില്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യാവേഷത്തിലാണ് അപര്‍ണ അഭിനയിച്ചത്. അനൂപ് മേനോനുംമായി രഹസ്യബന്ധം പുലര്‍ത്തുന്ന ആ കഥാപാത്രം അപര്‍ണയുടെ കയ്യില്‍ ഭദ്രമായിരുന്നു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
അനൂപും ജയസൂര്യയും വീണ്ടും ഒന്നിച്ച ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും മികച്ചൊരു വേഷം അപര്‍ണയ്ക്ക് ലഭിച്ചു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
വൈശാഖ് സംവിധാനം ചെയ്ത മല്ലു സിങ് എന്ന ചിത്രത്തിലും അപര്‍ണ അഭിനയിച്ചു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
അപര്‍ണയ്ക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ നായികയുടെ സഹോദരീവേഷം.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
എതുവും നടക്കും എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ തമിഴില്‍ അരങ്ങേറ്റം നടത്തിയത്. കെ മഹേശ്വരന്‍ ഒരുക്കിയ ഈ ചിത്രം ഒരു ഓഫ്ബീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ത്രില്ലറായ മുംബൈ പൊലീസില്‍ ഒരു ഐപിഎസുകാരിയുടെ വേഷത്തിലാണ് അപര്‍ണ അഭിനയിച്ചത്.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലും അപര്‍ണ മികച്ചൊരു വേഷം ചെയ്തു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
ഛായാമുഖിയെന്ന നാടകത്തില്‍ മുകേഷ്, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം പാഞ്ചാലിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപര്‍ണയ്ക്ക് ഭാഗ്യം ലഭിച്ചു.

വീട്ടമ്മ വേഷത്തില്‍ അപര്‍ണ നായര്‍
അനീഷ് ഉപാസന ഒരുക്കുന്ന സെക്കന്റ്‌സ്, വികെ പ്രകാശിന്റെ സൈലന്‍സ് തുടങ്ങിയ ചിത്രങ്ങളാണ് അപര്‍ണയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications











