പിണറായി അങ്കിളിന്റെ ജന്മദിനം എനിക്കേ അറിയൂ
സിപിഎം നേതാവ് പിണറായി വിജയന്റെ ജന്മ ദിനം വളരെ രഹസ്യമാണ്. കുടുംബാഗങ്ങള്‍ക്കല്ലാതെ നിഴലുപോലെ കൂടെ നടക്കുന്ന സഖാക്കള്‍ക്ക് പോലും പിണറായിയുടെ ജനന തിയ്യതി അറിയില്ല. എവിടെ നിന്നൊക്കയോ കേട്ട വിവരങ്ങളനുസരിച്ച് ചിലര്‍ ചോദിയ്ക്കും 1944, മാര്‍ച്ച് 21 നല്ലേ സഖാവിന്റെ ജന്മ ദിനം എന്ന്. അപ്പോള്‍ പിണറായി പറയും അതിന്റെ പിറകെ പോകണ്ട, അത് സത്യമല്ല എന്ന്.
പണ്ടൊക്കെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ അധ്യാപകരാണ് കുട്ടികളുടെ ജനന തിയ്യതി കുറിയ്ക്കുന്നത്. മിക്കവരുടെയും ജനനം മാര്‍ച്ചിലായതുകാരണം, എനിക്കും ആ തീയ്യതി എഴുതുകയായിരുന്നു. അപ്പോള്‍ അത്രയും പുറത്ത് പറയാന്‍ കഴിയാത്ത ജന്മ നാളാണോ എന്ന് ചോദിച്ചാല്‍ പിണറായി ഒന്ന് ചിരിയ്ക്കും. പക്ഷെ പിണറായിയുടെ ജനന തിയ്യതി കുടുബാംഗങ്ങള്‍ക്ക് പുറമേ ഒരാള്‍ക്ക് കൂടെ അറിയാം.

അത് പാര്‍ട്ടിയിലെ സഹയാത്രികരോ രാഷ്ട്രീക്കാരോ ആവും എന്ന് കരുതിയവര്‍ക്ക് തെറ്റി. മലയാളി ചലച്ചിത്ര താരം നവ്യ നായര്‍! എങ്ങനെ നവ്യ പിണറായിയുടെ ജന്മദിനം അറിഞ്ഞു എന്ന് ചോദിച്ചാല്‍ അതൊരു കഥയാണ്. നവ്യയ്ക്ക് പിണറായി വിജയന്‍, വിജയനങ്കിളാണ്. സഹധര്‍മിണി കമല, കമല ആന്റിയും. വിജയനങ്കിളുമായി തനിക്ക് നല്ല അടുപ്പമാണെന്നും ഏത് ഉറക്കത്തില്‍ വിളിച്ചാലും സഹായിക്കാന്‍ അദ്ദേഹം എത്തുമെന്നും നവ്യ പറയുന്നു.
ഞാന്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍, ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ എല്ലാം അറിയണമല്ലോ എന്ന് പറഞ്ഞ്, മുന്‍കൂട്ടി ഒരു വിവരും നല്‍കാതെ വിജയനങ്കിലും കമലആന്റിയും വന്നിട്ടുണ്ട്. അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ്. രാഷ്ട്രീയം നോക്കിയല്ല ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. പിണറായി എന്ന വ്യക്തിയെയാണ്. ചില അധ്യാപകരോട് തോന്നുന്ന ബഹുമാനം പോലെ- നവ്യ നായര്‍ പറുന്നു.
എനിക്ക് അങ്കിളിനോടുള്ള അടുപ്പം മനസ്സിലാക്കി ഒരു മാധ്യമ സുഹൃത്താണ് ജന്മദിനത്തിന്റെ രഹസ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടത്. ചോദിക്കുകയും ചെയ്തു, ഉത്തരം നല്‍കുകയും ചെയ്തു. ചോദിച്ചപ്പോള്‍ ക്ഷുഭിതനായോ എന്ന് ചോദിച്ചപ്പോള്‍, എല്ലാവരും പറയുന്നതുപോലെ വിജയനങ്കില്‍ ഒരു കര്‍ക്കശക്കാരനല്ലെന്നാണ് നവ്യ പറയുന്നത്. എനിക്കറിയാവുന്ന വിജയനങ്കിള്‍ സ്‌നേഹമുള്ള ആളാണ്. അതിരിക്കട്ടെ ജന്മദിനം എന്നാണെന്ന് ചോദിച്ചാല്‍ നവ്യ പറയും, അത് എനിക്കേ അറിയൂ, ഞാനേ കേട്ടുള്ളൂ എന്ന്.
കടപ്പാട്: മനോരമ


Click it and Unblock the Notifications











