മറ്റാര് പറഞ്ഞാലും ഞാന്‍ അനുസരിക്കില്ല: രഞ്ജിനി ഹരിദാസ്
രഞ്ജിനി ഹരിദാസ് തന്റേടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ആര് പറഞ്ഞാലും അനുസരിക്കില്ല, എല്ലാത്തിനും സ്വന്തം അഭിപ്രായം, തന്റെ വഴി, നാവിന് ലൈസന്‍സില്ലാത്ത പെണ്‍കിട്ടി അങ്ങനെയൊക്കെയുള്ള ഒരു ഇമേജാണ് പൊതുവെ ആരാധകര്‍ക്കിടയില്‍ രഞ്ജിനിയ്ക്ക്.
Read More: രഞ്ജിനി ഹരിദാസ് മുന് മിസ് കേരള !
എന്നാല്‍ ലോകത്ത് രണ്ടേ രണ്ട് ആള് പറയുന്ന കാര്യങ്ങള്‍ രഞ്ജിനി ഹരിദാസ് അനുസരിയ്ക്കും. അതില്‍ ആദ്യത്തേത് അമ്മയാണ്. രണ്ടാമത്തെ ആള്, വാനമ്പാടി കെ എസ് ചിത്രയും. രഞ്ജിനി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ജീവിതത്തില്‍ അമ്മയല്ലാതെ മറ്റാരെങ്കിലും പറയുന്നത് ഞാന്‍ അനുസരിച്ചിട്ടുണ്ടെങ്കില്‍ അത് ചിത്ര ചേച്ചി പറയുന്നതാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. മറ്റാര് പറഞ്ഞാലും അനുസരിക്കില്ലെന്നും രഞ്ജിനി പറഞ്ഞിട്ടുണ്ട്.
അമ്മ പറഞ്ഞാല്‍ ഞാന്‍ അനുസരിയ്ക്കും. ചിത്ര ചേച്ചി പറഞ്ഞാല്‍ അനുസരിയ്ക്കണോ എന്ന് ഞാന്‍ ആലോചിയ്ക്കും. മറ്റാര് പറഞ്ഞിട്ടും ഒരു കാര്യവുമില്ല- രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications