അപ്പോത്തിക്കരി ഒരു അവാര്‍ഡ് സിനിമയല്ല: നീരജ് മാധവ്

By Aswathi

മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരിയെ കുറിച്ച് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. എന്നിരിക്കിലും ചിത്രം ഒരു അവാര്‍ഡ് ഫിലീമിന്റെ ട്രാക്കിലേക്കാണ് ഓടുന്നതെന്ന അഭിപ്രായം ചിലരെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കാതെയല്ല.

എന്നാല്‍ അപ്പോത്തിക്കരി ഒരു അവാര്‍ഡ് സിനിമയല്ലെന്ന് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത നീരജ് മാധവ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നീരജ് ഇക്കാര്യം പറഞ്ഞത്. ശക്തമായ ഒരു സന്ദേശമാണ് ചിത്രം നല്‍കുന്നത്. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നെന്നും നീരജ് മാധവ് ഫേസ്ബുക്കില്‍ എഴുതി.

neeraj-madhav

ആസിഫ് അലിയും സുരേഷ് ഗോപിയും ജയസൂര്യയുമാണ് ചിത്രത്തെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മീര നന്ദനും അഭിരാമിയും നായികമാരെത്തുന്നു. ഡോക്ടര്‍ എന്ന വാക്കിന്റെ ഒരു മലയാള പദമാണ് അപ്പോത്തിക്കിരി.

എത്തിക്‌സുകള്‍ മുറുകെ പിടിയ്ക്കുന്ന ഡോക്ടറാണ് വിജയ് നമ്പ്യാര്‍ (സുരേഷ് ഗോപി). ചിത്രത്തില്‍ ജയസൂര്യ ഒരു രോഗിയുടെ വേഷത്തിലാണ് എത്തുന്നത്. അഭിരാമിയാകട്ടെ ഗൈനക്കോളജിസ്റ്റിന്റെ റോളിലും. ഇന്ദ്രന്‍സ്, ജയരാജ് വാര്യര്‍, തമ്പി ആന്റണി, അരുണ്‍, സീമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Post by Neeraj Madhav.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X