ഹ്രസ്വചിത്ര മത്സരവുമായി ടീം അപ്പോത്തിക്കിരി
മേല്‍വിലാസം എന്ന മികച്ച ചിത്രത്തിന്റെ സംവിധായകനാണ് മാധവ് രാംദാസ്. ഏറെ പ്രശംസകള്‍ നേടിയ മേല്‍വിലാസത്തിന് ശേഷം മാധവ് ഒരുക്കുന്ന ചിത്രമാണ് അപ്പോത്തിക്കിരി. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, അഭിരാമി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ അണിയറക്കാര്‍ ചേര്‍ന്ന് സിനിമയില്‍ പുതിയപ്രതിഭകളെ കണ്ടെത്താനായി മത്സരം സംഘടിപ്പിക്കുന്നു.
അപ്പോത്തിക്കിരിയുടെ അണിയറക്കാരും നിര്‍മാണ-വിതരണ കമ്പനിയായ ടൈം ആഡ്‌സ് റിലീസും ചേര്‍ന്നാണ് സിനിമയിലെ ഭാവിവാഗ്ധാനങ്ങളെ കണ്ടെത്താനായി ഹ്രസ്വചിത്ര മത്സരം നടത്തുന്നത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്. അപ്പോത്തിക്കിരിയുടെ ഓഡിയോ റിലീസ് ചടങ്ങിലായിരിക്കും മത്സരവിജയികളെ പ്രഖ്യാപിക്കുക. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും ഒപ്പം സിനിമയില്‍ കഴിവുതെളിയിക്കാനുള്ള അവസരങ്ങളും ലഭിയ്ക്കും. അപ്പോത്തിക്കിരിയുടെ പ്രമോഷന്‍ വീഡിയോ തയ്യാറാക്കാനുള്ള അവസരവും മത്സരവിജയികള്‍ക്ക് ലഭിയ്ക്കും.

ജൂലൈ പത്തിനാണ് ചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി. www.timeadsentertainment.com & www.apothecarythemovie.com എന്നീ വെബ് സൈറ്റുകളില്‍ മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും. ഓഗസ്റ്റിലാണ് അപ്പോത്തിക്കിരി പ്രദര്‍ശനത്തിനത്തുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹ്രസ്വചിത്രമത്സരം ചിത്രത്തിന് നല്ലൊരു പരസ്യമാര്‍ഗ്ഗം കൂടിയാണെന്നകാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











