രണ്ടാമതും അച്ഛനാവുകയാണ്; ഗര്‍ഭിണിയായ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രവുമായി നടന്‍ അപ്പാനി ശരത്
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടന്‍ അപ്പാനി ശരത് മലയാളത്തിലും തമിഴിലുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ്. അപ്പാനി ശരത് കേന്ദ്രകഥാപാത്രമായിട്ടെത്തുന്ന വിവിധ സിനിമകളാണ് റിലീസിന് വേണ്ടി കാത്തിരിക്കുന്നത്. സിനിമ പോലെ തന്നെ ചേര്‍ത്ത് നിര്‍ത്തുന്ന തന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പലപ്പോഴും താരം പോസ്റ്റ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ ഏറ്റവും പുതിയതായി ഭാര്യ രേഷ്മയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രമാണ് അപ്പാനി ശരത് പങ്കുവെച്ചത്. അധികം വൈകാതെ ഒരു കുഞ്ഞതിഥി കൂടി കുടുംബത്തിലേക്ക് വരാന്‍ പോവുകയാണെന്നുള്ള കാര്യവും താരം വ്യക്തമാക്കുന്നു. ഇതോടെ ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

അപ്പാനി ശരത്തും ഭാര്യ രേഷ്മയും വീണ്ടുമൊരു കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരം പുറത്ത് വിട്ടത്. രണ്ടാമതും അച്ഛനാവുന്നതിന്റെ സന്തോഷത്തെ കുറച്ചും മൂത്തമകളുടെ ആകാംഷയെ കുറിച്ചുമൊക്കെയാണ് ചിത്രത്തിന് താഴെ എഴുതിയ കുറിപ്പില്‍ ശരത് സൂചിപ്പിച്ചിരിക്കുന്നത്.

'എനിക്ക് ലഭിച്ചിട്ടുള്ള വിശേഷണങ്ങളില്‍ ഏറ്റവും മികച്ചത് അച്ഛന്‍ എന്ന തലക്കെട്ടാണ്. രണ്ടാമതും അതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. എന്റെ മകള്‍ തിയ്യാമ അവളുടെ കൂടപ്പിറവിനെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നത് എത്രത്തോളം ഉത്സാഹത്തോടെയും ആവേശത്തോടെയും ആണെന്ന് പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് ചുറ്റും സന്തോഷവും നല്ല കാര്യങ്ങളും നിറയ്ക്കുന്ന ദൈവത്തോട് നന്ദി പറയുകയാണ്'. എന്നും അപ്പാനി ശരത് പറയുന്നു. ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നു.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ശരത് കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ത്താണ് അപ്പാനി ശരത് എന്നാക്കുന്നത്. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ താരം വിവാഹിതനായി. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഏപ്രില്‍ 24 നായിരുന്നു തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് രേഷ്മയും ശരത്തും വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മൂന്നാമത്തെ വിവാഹ വാര്‍ഷികം വളരെ ലൡതമായി ആഘോഷിച്ചു.
Recommended Video

താരത്തിന്റെ മകള്‍ ജനിച്ചതും വലിയ വാര്‍ത്തയായിരുന്നു. 2018 ലെ പ്രളയ സമയത്തായിരുന്നു മകള്‍ തീയ്യാമ്മ ജനിക്കുന്നത്. കനത്ത മഴയും കാറ്റും കാരണം കുടുങ്ങി പോയ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണമെന്ന് പറഞ്ഞ് ശരത്ത് രംഗത്ത് വന്നു. ചെന്നൈയില്‍ ഷൂട്ടിംഗിന് പോയ താരത്തിന് തിരികെ വരാന്‍ സാധിച്ചിരുന്നില്ല. ഇത് വലിയ വാര്‍ത്തയായെങ്കിലും രേഷ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു. ആദ്യ സിനിമയിലെ ഹിറ്റ് പാട്ടിന്റെ വരികളില്‍ സൂചിപ്പിച്ചത് പ്രകാരമാണ് മകള്‍ക്ക് തിയ്യാമ്മ എന്ന പേരും താരം നല്‍കിയത്.


Click it and Unblock the Notifications











