ആക്ഷൻ പറഞ്ഞാൽ ഞാൻ വെളിച്ചപ്പാടാണ്...!!ബോട്ടില്‍ ചലഞ്ചില്‍ പണി പാളി അപ്പാനി ശരത്, വീഡിയോ...
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ബോട്ടിൽ ക്യാപ് ചലഞ്ചാണ്. ഹോളിവുഡിൽ തുടങ്ങി പിന്നീട് ബോളിവുഡിലും മോളിവുഡിലും ചലഞ്ച് വൈറലാവുകയാണ്. നീരജ് മാധവൻ, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അപ്പാനി ശരത്തിന്റ ബോട്ടിൽ ക്യാപ് ചലഞ്ചിന്റെ വീഡിയോയാണ്. അടപ്പോട് കൂടിയ കുപ്പിയുടെ മൂടിയുടെ കുറച്ച് അകലെ മാറി നിന്നു കൊണ്ട് ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക എന്നതാണ് ചലഞ്ച്. കുപ്പിയുടെ മൂടി ബാക്ക് സ്പിൻ കിക്കിലൂടെ അടിച്ച് തെറിപ്പിക്കുന്നതിനു പകരം കുപ്പി തന്നെ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഓർക്കാപ്പുറത്ത് കുപ്പി പൊട്ടുന്നത് കണ്ട് ഞെട്ടി നിൽക്കുന്ന ശരത്തിനേയും വീഡിയോയിൽ കാണാം സാധിക്കുന്നു.
തോട്ട പൊട്ടിച്ച എന്നോടാണ്.. ദാ കിടക്കുന്നു.. ആക്ഷൻ പറഞ്ഞാൽ ഞാൻ വെളിച്ചപ്പാടാണ്. പ്ലാസ്റ്റിക് കുപ്പി അത്യുത്തമം.. എന്ന കിറിപ്പോടെ പാളി പോയി രസകരമായ ഈ ചലഞ്ച് താരം തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. തരാങ്ങളുടെ ബോട്ടിൽ ക്യാപ് ചലഞ്ച് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചലഞ്ചിന് ലഭിക്കുന്നത്


Click it and Unblock the Notifications











