ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് പാര്‍വതി! നടിയെക്കുറിച്ച് അപ്പാനി ശരത്
പാര്‍വതിയുടെ എറ്റവും പുതിയ ചിത്രം ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഒരിടവേളയ്ക്കു ശേഷമുളള നടിയുടെ തിരിച്ചുവരവിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയിലെ പാര്‍വതിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ആരാധകര്‍ക്കൊപ്പം സിനിമാ താരങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
വിമര്‍ശിച്ചവരെ കൊണ്ടു പോലും കൈയ്യടിപ്പിച്ച നടിയുടെ മികവിനെക്കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുളളത്. കൂടാതെ കഴിവുളള ആരെയും മാറ്റിനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നിരുന്നു. ഉയരെയിലെ പാര്‍വതിയുടെ പ്രകടനത്തെക്കുറിച്ച് അപ്പാനി ശരത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍വതിയുടെ അഭിനയമികവിനെ പ്രശംസിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

ഉയരെയുടെ വിജയം
നവാഗതനായ മനു അശോകന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പാര്‍വതി ചിത്രമായിരുന്നു ഉയരെ. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ പല്ലവി എന്ന കഥാപാത്രമായിട്ടാണ് പാര്‍വതി എത്തിയിരുന്നത്. കൂടെ എന്ന സിനിമയുടെ വിജയത്തിന് ശേഷമെത്തിയ പാര്‍വതി ചിത്രം കൂടിയായിരുന്നു ഉയരെ. അഭിനയ സാധ്യത ഏറെയുളള കഥാപാത്രം ഗംഭീരമാക്കാന്‍ പാര്‍വതിക്ക് സാധിച്ചുവെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്.

പാര്‍വതിയെക്കുറിച്ച് അപ്പാനി ശരത്
ഇതില്‍ എറ്റവുമൊടുവിലായാണ് അപ്പാനി ശരത്തും നടിക്ക് അഭിനന്ദനവുമായി എത്തിയിരുന്നത്. പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മ്മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളുമെന്ന് അപ്പാനി ശരത് പറയുന്നു. മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനയത്രിയെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനയിത്രി..

വെല്‍ ഡണ്‍ പാര്‍വതി
തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ ഇന്‍ജക്റ്റ് ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്‌പേസ് വരച്ചിടുകയാണ് ഈ അഭിനയത്രി. മൊയ്തീന്‍,ചാര്‍ളി,മരിയാന്‍,ബാംഗ്ലൂര്‍ ഡേയ്‌സ്.. എത്ര എത്ര... ഇപ്പൊള്‍ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ. വെല്‍ ഡണ്‍ പാര്‍വതി. ഹാറ്റ്‌സ് ഓഫ്. അപ്പാനി ശരത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍വതിയെപറ്റി കുറിച്ചു.
അപ്പാനി ശരതിന്റെ പോസ്റ്റ്
അപ്പാനി ശരതിന്റെ പോസ്റ്റ്

പാര്‍വതിയുടെ കാമുകന്റെ റോളില്‍
അതേസമയം പാര്‍വതിക്കു പുറമെ ആസിഫ് അലി. ടൊവിനോ തോമസ് എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് സ്വഭാവമുളള പാര്‍വതിയുടെ കാമുകന്റെ റോളില്‍ ആസിഫ് നന്നായിട്ടുണ്ടെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് രാജേഷ് പിളളയുടെ അസോസിയേറ്റായിരുന്ന മനു അശോകന്‍ ആദ്യ സിനിമയുമായിട്ട് എത്തിയിരുന്നത്.


Click it and Unblock the Notifications