വയറു നിറയെ ആഹാരം! പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കി! സിനിമ തന്ന സൗഭാഗ്യങ്ങളെക്കുറിച്ച് അപ്പാനി ശരത്
Recommended Video

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അപ്പാനി ശരത്. സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അങ്കമാലി ഡയറീസിനു ശേഷമായിരുന്നു നടന് സിനിമയില്‍ തിരക്കേറിയത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.
നാടകരംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരം കൂടിയായിരുന്നു അപ്പാനി ശരത്. മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് നടന്‍ മുന്നേറുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോഴുളള മാറ്റം എന്താണെന്നു ചോദിപ്പോള്‍ ശരത് നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപ്പാനി ശരത് ഇക്കാര്യം പറഞ്ഞിരുന്നത്.

അപ്പാനി ശരത് എന്ന താരം
അങ്കമാലി ഡയറിസീനു ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിക്കുവാനുളള ഭാഗ്യവും അപ്പാനി ശരത്തിന് ലഭിച്ചിരുന്നു. രണ്ടു വര്‍ഷം കൊണ്ട് പന്ത്രണ്ട് സിനിമകളിലാണ് നടന്‍ അഭിനയിച്ചിരുന്നത്. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും നായകനായും ശരത് മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിരത്‌നത്തിന്റ ചെക്ക ചിവന്ത വാനം, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ സിനിമകളിലൂടെയാണ് അപ്പാനി ശരത് തമിഴിലേക്ക് എത്തിയത്.

സിനിമയിലെത്തുന്നതിനു മുന്‍പേ
സിനിമയിലെത്തുന്നതിനു മുന്‍പേ നാടകരംഗത്തായിരുന്നു നടന്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. അടിസ്ഥാനപരമായി താനൊരു നാടക വിദ്യാര്‍ത്ഥിയാണെന്നാണ് ശരത് പറയുന്നത്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയപ്പോഴുളള മാറ്റം എന്താണെന്ന് ചോദിപ്പോഴായിരുന്നു നടന്റെ മറുപടി വന്നത്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയപ്പോഴുളള മാറ്റം എന്താണെന്ന് ചോദിച്ചാല്‍ കൃത്യ സമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. അപ്പാനി ശരത് പറയുന്നു.

ഒരു സ്‌റ്റേജില്‍ നിന്നും മറ്റൊരു സ്‌റ്റേജിലേക്ക്.
നാടകം ഓട്ടമാണ്. ഒരു സ്‌റ്റേജില്‍ നിന്നും മറ്റൊരു സ്‌റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാല്‍ കഴിച്ചു അത്രയേ പറയാനാകൂ.സിനിമയിലും ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീര്‍ക്കാന്‍ ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഞാന്‍ ഫൈറ്റ് ചെയ്യാറുളളത്. എന്നാല്‍ പോലും വിശ്രമിക്കാന്‍ സമയം കിട്ടാറുണ്ട്.

പുതിയ പ്രോജക്ടുകള്‍
നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് ശരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍,ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍,അമല,തുടങ്ങിയ സിനിമകളെല്ലാം അപ്പാനി ശരതിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്. സിനിമകള്‍ക്കു പുറമെ തമിഴില്‍ ഒരുങ്ങുന്ന ഒരു വെബ് സീരിസിലും ശരത് വേഷമിടുന്നുണ്ട്,. ഓട്ടോ ശങ്കര്‍ എന്ന വെബ്‌സിരീസിലൂടെയാണ് തമിഴില്‍ വീണ്ടും അപ്പാനി ശരത് എത്തുന്നത്.


Click it and Unblock the Notifications











