അങ്കമാലിയിലെ അപ്പാനിയും യൂ ക്ലാബ് രാജനും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ കലിപ്പില്ല 'ലൗ' മാത്രം !!
നായകനും നായികയുമുള്‍പെടെ 86 പുതുമുഖങ്ങളുമായി 2017ല്‍ പ്രദര്‍ശനത്തിനെത്തിയ അങ്കമാലി ഡയറീസ് തിയേറ്ററുകളില്‍നിന്നും നേടിയത് വന്‍ വിജമായിരുന്നു. ഒരു പക്ഷേ മലയാള സിനിമയില്‍ ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി ആദ്യമായാണ് ഒരു ചിത്രമെത്തിയത്. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നാട്ടിന്‍പുറത്തെ ഒരുകൂട്ടം യുവാക്കളുടെ കഥയായിരുന്നു അവതരിപ്പിച്ചത്.
കട്ട ലോക്കല്‍ കഥ പറഞ്ഞ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെയായിരുന്നു നായകന്‍. എന്നാല്‍ നായകനൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നു. അപ്പാനി രവിയും യൂ ക്ലാബ് രാജനും. മലയാളികള്‍ ഇതുവരെ കണ്ടു ശീലിച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തരായ വില്ലന്‍മാരായിരുന്നു ഇരുവരും. കട്ട കലിപ്പില്‍ എത്തിയ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്ത ലൗ എഫ്എം
എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്റെ കഥക്ക് മലയാളത്തിലെ യുവ ചെറുകഥാകൃത്ത് പി ജിംഷാറും മിമിക്രി സിനിമ താരം സാജു കൊടിയനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍ പുറത്ത് രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
മാളവിക മേനോന്‍, ജാനകികൃഷ്ണ, സീനില്‍ സൈനുദ്ദീന്‍ , വിജിലേഷ്, നിര്‍മല്‍ പാലാഴി, സാജു കൊടിയന്‍, ദേവന്‍, ദിലീപ് പൊന്നാനി, ബിറ്റോ, ജയിംസ് ഏലിയാസ്, അബു വളയാംകുളം, ഉമാലക്ഷ്മി, വിജയന്‍ വി നായര്‍, ആനന്ദ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും രഞ്ജിത്ത് കൊട്ടോളി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ് ലിജോപോള്‍.ബെന്‍സി പ്രെഡാകഷഅന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











