»   » മലയാളത്തിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമം

മലയാളത്തിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമം

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. തുടക്കം മുതലേ ചിത്രത്തിലെ പല കാര്യങ്ങളും രഹസ്യമായിരുന്നു. ചിത്രത്തിലെ മനോഹരമായ ആലുവാ പുഴയുടെ തീരത്ത് എന്ന ഗാനം മാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് പരിചയം. അങ്ങനെ ഏറെ സസ്‌പെന്‍സോടു കൂടിയായിരുന്നു പ്രേമം ചിത്രം തിയേറ്ററില്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനങ്ങള്‍ ആപ്പിള്‍ മ്യൂസികിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി തിരഞ്ഞെടുത്തിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ പരിഗണനയില്‍ എടുത്തതിന് ശേഷമാണ് പ്രേമത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ശബരീഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ രചിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമം

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമം. 2015ലെ സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, സായി പല്ലവി മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് നായികമാരുടെ വേഷം അവതരിപ്പിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമം

ആപ്പിള്‍ മ്യൂസികിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമത്തിലെ ഗാനങ്ങള്‍ തിരഞ്ഞെടുത്തു.

മലയാളത്തിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമം

രാജേഷ് മുരുകേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി പ്രേമം

ശബരീഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്.

English summary
Apple Music selects Premam as best Malayalam album of 2015.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam