റിയല്‍ ലൈഫ് അഡൈ്വക്കേറ്റ്‌സിനൊപ്പം കുപ്രസിദ്ധ പയ്യന്‍ കണ്ടതിനെക്കുറിച്ച് നിമിഷ സജയന്‍! വീഡിയോ കാണാം
ടൊവിനോ തോമസിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. തലപ്പാവ്,ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചിരുന്നത്. അനുസിത്താരയും നിമിഷ സജയനുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
ടൊവിനോയ്‌ക്കൊപ്പം ചിത്രത്തിലെ പ്രകടനത്തിന് നിമിഷയ്ക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ ഹന്ന എന്ന ജൂനിയര്‍ വക്കീലിന്റെ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയ്‌ക്കൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായിരുന്നു നിമിഷ ചെയ്തിരുന്നത്.

കോടതി രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആയി മാറിയിരുന്നത്. കഴിഞ്ഞ ദിവസം ഒരു കൂട്ടം റിയല്‍ ലൈഫ് അഡൈ്വക്കേറ്റ്‌സിനൊപ്പം സിനിമ കണ്ട അനുഭവം നിമിഷ പങ്കുവെച്ചിരുന്നു. നടന്‍ ടൊവിനോ തോമസായിരുന്നു ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടതായും നിമിഷ പറയുന്നു.
സിനിമ കാണാത്തവരുണ്ടെങ്കില്‍ കാണണമെന്നും നല്ല റിവ്യൂസാണ് എല്ലായിടത്തുനിന്നും വരുന്നതെന്നും നടി പറയുന്നു. ചിത്രത്തിലെ കോടതി രംഗങ്ങള്‍ എല്ലാം തങ്ങളുടെ ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായി അഡ്വേക്കേറ്റ്‌സ് പറഞ്ഞുവെന്നും നിമിഷ പറഞ്ഞു. ജൂനിയര്‍ അഡ്വക്കേറ്റ്‌സ് ഈ ചിത്രം തീര്‍ച്ചയായും കാണണമെന്നും അത്ര മികച്ച രീതിയിലാണ് നിമിഷ ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയതെന്നാണ് അഭിഭാഷകരില്‍ ഒരാള്‍ പറഞ്ഞത്.


Click it and Unblock the Notifications











