»   » രജനീകാന്തിന്റെ അഭിനന്ദനം അവാര്‍ഡിനും മേലെയാണ്

രജനീകാന്തിന്റെ അഭിനന്ദനം അവാര്‍ഡിനും മേലെയാണ്

Posted By:
Subscribe to Filmibeat Malayalam
ineya
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഒരു അഭിനന്ദനം തനിക്ക് ഏത് അവാര്‍ഡിനും മേലെയാണെന്ന് നടി ഇനിയ. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ട്രാഫിക്കിന്റെ തമിഴ് റീമേക്കിലെ തന്റെ വേഷത്തെ അഭിനന്ദിച്ച രജനിസാറിന്റെ വാക്കുകളാണ് ഇനിയയ്ക്ക് അവാര്‍ഡിനും മേലെ നില്‍ക്കുന്നത്.

ട്രാഫിക്കില്‍ രമ്യ നമ്പീശന്‍ ചെയ്ത വേഷമാണ് തമിഴ് റീമേക്കായ ചെന്നൈയില്‍ ഒരു നാളില്‍ ഇനിയ അവതരിപ്പിച്ചത്. രജനീകാന്ത് ഇനിയയെ മികച്ച അഭിനയമായിരുന്നു എന്ന് അഭിനന്ദിച്ചിരുന്നു. കോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മലയാളിയായ തമിഴ് നടി ഇനിയ ഇപ്പോള്‍. മലയാളത്തിലെ മറ്റൊരു ന്യൂജനറേഷന്‍ ചിത്രമായ ചാപ്പാക്കുരിശിന്റെ തമിഴ് റീമേക്കിലും ഇനിയ അഭിനയിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ സുഹൃത്തിനെ പ്രണയിക്കുന്ന വിവാഹിതയുടെ റോളായിരുന്നു ചെന്നൈയില്‍ ഒരു നാളില്‍ ഇനിയയ്ക്ക്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയായി ഈ റോളിലെത്തിയത് രമ്യാ നമ്പീശനായിരുന്നു. 2011 ആദ്യം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ട്രാഫിക്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ആസിഫ് അലി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ അഭിനയിച്ചത്.

English summary
Actress Ineya said that Rajini Sir’s appreciation was as good as an award. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam