»   »  അക്‌സ ഭട്ട് മലയാളത്തില്‍ എത്തുമ്പോള്‍ ഒന്നല്ല, രണ്ടാണ്

അക്‌സ ഭട്ട് മലയാളത്തില്‍ എത്തുമ്പോള്‍ ഒന്നല്ല, രണ്ടാണ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

കന്നട സിനിമയിലെ മിന്നും താരമായ ഈ കാശ്മീരി സുന്ദരിയെ ഇനി മലയാളികള്‍ക്കും കാണാം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെയാണ് അക്‌സ ഭട്ട് മലയാള സിനിമയിലേക്ക് എത്തുന്നത്.

ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ അക്‌സ ഭട്ട് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അരുപതോളം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരം 14 വയസ് മുതല്‍ മോഡലിങ് രംഗത്തുണ്ട്.

aqsabhatt

ഒരു നിര്‍ണ്ണായക വേഷമാണ് ചിത്രത്തില്‍ അക്‌സ ഭട്ടിന്റേത്. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ചെമ്പില്‍ അശോകന്‍, രചന നാരയണന്‍ കുട്ടി, ധര്‍മ്മജന്‍ ബോല്‍ഗട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

രാജേഷ് വര്‍മ്മ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നയന്‍ താരയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്ക വാട്ടര്‍ സ്റ്റുഡിയോസിന്റ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Kashmiri model and actress Aqsa Bhatt makes her Malayalam debut. She will play the lead female role in the upcoming Jeethu Joseph movie 'Life of Josutty'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X