twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം ഇല്ലാതെ രാജസേനന്‍ അന്ന് കാണിച്ച സാഹസം, സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് ഏആര്‍ കണ്ണന്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച സിനിമകളില്‍ ഒന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, രാജസേനന്‌റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങളില്‍ ഒന്നായി മാറി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും എല്ലാവരുടെയും ഇഷ്ട സിനിമകളില്‍ ഒന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. ചാനല്‍ മാറ്റാതെ ഇന്നും പ്രേക്ഷകര്‍ കണ്ടിരിക്കാറുണ്ട് സിനിമ.

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

    ഇന്നസെന്‌റ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെപിഎസി ലളിത, ബിന്ദു പണിക്കര്‍, കലാരഞ്ജിനി ഉള്‍പ്പെടെ വലിയ താരനിര തന്നെയാണ് സിനിമയില്‍ അഭിനയിച്ചത്. നായകന്മാരെ വെച്ച് കൂടുതല്‍ സിനിമകള്‍ എടുത്ത സമയത്താണ് നായകനില്ലാത്ത ഒരു സിനിമ രാജസേനന്‍ എടുക്കുന്നത്. അതേസമയം രാജസേനന്‍ അന്ന് കാണിച്ച സാഹസത്തെ കുറിച്ച് മനസുതുറക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏആര്‍ കണ്ണന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഏആര്‍ കണ്ണന്‍ സംസാരിച്ചത്.

    നായകനില്ലാത്ത സിനിമ എന്ന് പറയുന്നത് ഒരു

    നായകനില്ലാത്ത സിനിമ എന്ന് പറയുന്നത് ഒരു ഭയങ്കരമായ റിസ്‌ക് എടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു. 'പ്രത്യേകിച്ച് മലയാളത്തില്‍. ഏതെങ്കിലുമൊരു ഹീറോയെ വെച്ചാണ് മിക്കവരും സിനിമ ചെയ്യാറുളളത്. ദി കാറിന് ശേഷം രാജസേനന്‍ എടുത്ത ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. അനിയന്‍ബാവ ചേട്ടന്‍ ബാവ സിനിമയുടെ നിര്‍മ്മാതാക്കളാണ് നിര്‍മ്മിച്ചത്. നായകനില്ലാത്ത ഒരു സിനിമ അത് എത്രത്തോളം വര്‍ക്കൗട്ട് ആവുമെന്ന കാര്യത്തില്‍ അന്ന് ചര്‍ച്ചകള്‍ നടന്നു'.

    അപ്പോ സംവിധായകന്‍ പറഞ്ഞു നായകനില്ല

    'അപ്പോ രാജസേനന്‍ പറഞ്ഞു നായകനില്ല എന്നതില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട. സിനിമ നല്ല സബ്ജക്ടാണ്'. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ഒരു തമിഴ് ചിത്രത്തിന്‌റെ റീമേക്കാണ്. മണി ഷൊര്‍ണ്ണൂര്‍ ആണ് തിരക്കഥ എഴുതിയത്. നായികാ പ്രാധാന്യമുളള സിനിമയില് മലയാളത്തില്‍ നമ്മള് കണ്ടിട്ടില്ലാത്ത ഒരു നായികയെ തമിഴില്‍ നിന്നും കൊണ്ടുവരാം എന്ന് തീരുമാനിച്ചു', ഏആര്‍ കണ്ണന്‍ പറയുന്നു.

    അങ്ങനെ ഒരു അന്വേഷണത്തിനൊടുവിലാണ്

    'അങ്ങനെ ഒരു അന്വേഷണത്തിനൊടുവിലാണ് നഗ്മയില്‍ എത്തിയത്. അവര് അന്ന് തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. തമിഴില്‍ സിനിമ ഇറങ്ങിയത് കൊണ്ട് അവര്‍ക്ക് ആ സബ്ജക്ടിനെ കുറിച്ച് അറിയാം. മലയാളത്തിലെ തിരക്കഥ അവര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അതനുസരിച്ച് നഗ്മയുമായി ധാരണയായി. ആ സിനിമയുടെ പ്രൊഡക്ഷന് വേണ്ട എല്ലാ കാര്യങ്ങളും നിര്‍മ്മാതാക്കള്‍ ചെയ്തുതന്നു.

    Recommended Video

    1998ലെ സൂപ്പർ ഹിറ്റ് ജയറാം ചിത്രം | Old Movie Review | filmibeat Malayalam
    ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍

    ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ ലൊക്കേഷന്‍. വലിയ താരനിരയാണ്. ഞാനും അതില് അഭിനയിച്ചു. ആ സിനിമ നായകനില്ലാതെ ഒരു സിനിമ വിജയിപ്പിച്ചെടുക്കാന്‍ പറ്റുമെന്ന് സംവിധായകന്‍ കാണിച്ച ധൈര്യമാണ്. രാജസേനന്‍ എന്ന സംവിധായകന്‌റെ ധൈര്യമാണ്. നിര്‍മ്മാതാക്കള്‍ സംവിധായകനെ പൂര്‍ണമായും വിശ്വസിച്ചു. ഓരോ സീനുകള്‍ക്കും കൈയ്യടി ലഭിച്ചിരുന്നു. സംവിധായകനെ സംബന്ധിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തോടെ ചെയ്ത ചിത്രമായിരുന്നു അത്', അഭിമുഖത്തില്‍ ഏആര്‍ കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

    Read more about: rajasenan jagathy sreekumar
    English summary
    ar kannan opens about rajasenan's decision to do Sreekrishnapurathe Nakshathrathilakkam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X