ഹോളിഡേ- വിജയം പ്രതീക്ഷിച്ച് മുരുഗദോസ്
തെന്നിന്ത്യന്‍ സംവിധായകനായ എആര്‍ മുരുഗദോസിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ 'ഹോളിവഡേ-എ സോള്‍ജ്യര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി' ജൂണ്‍ 6ന് റിലീസ് ചെയ്തു. അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയും നായകനും നായികയുമായി എത്തുന്ന ചിത്രത്തെക്കുറിച്ച് മുരുഗദോസിന് വലിയ പ്രതീക്ഷകളുണ്ട്. വിജയ് നായകനായ തമിഴ് ചിത്രം തുപ്പാക്കിയുടെ റീമേക്കാണ് ഹോളിഡേ.
ഗജിനിയെന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മുരുഗദോസ് ബോളിവുഡിലെത്തിയത്. അമീര്‍ ഖാന്‍ നായകനായി എത്തിയ ചിത്രം വലിയ ഹിറ്റാവുകയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രണ്ടാമത്തെ ചിത്രവും വിജയം കൈവരിക്കേണ്ടത് മുരുഗദോസിന്റെ ആവശ്യമാണ്. ഇല്ലാതെ വന്നാല്‍ ഒറ്റച്ചിത്രത്തിലൂടെ അത്ഭതം സൃഷ്ടിച്ച് പിന്നെ ഒന്നമല്ലാതായ സംവിധായകനായി മുരുഗദോസ് ബോളിവുഡില്‍ താണുപോകും.

തീവ്രവാദത്തിനെതിരെ പോരാടുന്ന മിലിട്ടറി ഉദ്യോഗസ്ഥനായിട്ടാണ് അക്ഷയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് ബക്ഷി എന്നാണ് അക്ഷയുടെ കഥാപാത്രത്തിന്റെ പേര്.
ഇപ്പോള്‍ വിജയ് നായകനാകുന്ന കത്തി എന്ന ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മുരുഗദോസ്. ഹോളിഡേയുടെ റിലീസ് പ്രമാണിച്ച് കത്തിയുടെ ചിത്രീകരണത്തിന് ഒരാഴ്ചത്തെ അവധി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.


Click it and Unblock the Notifications











