സൂര്യ-മുരുഗദോസ് കൂട്ടുകെട്ടില്‍ പുതിയ സിനിമ, തമിഴിലല്ല, പിന്നെ?
സൂര്യയും തമിഴ് ഹിറ്റ് സംവിധയകന്‍ എ ആര്‍ മുരുഗദോസും വീണ്ടും ഒന്നിയ്ക്കുന്നെന്ന് വാര്‍ത്തകള്‍. ഇരുവരും ഒന്നിയ്ക്കുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമാണ് പ്രതീക്ഷിയ്ക്കുന്നതെങ്കില്‍ ഇത്തവണ ആ പതിവ് തെറ്റും. സൂര്യയെ നായകനാക്കി മുരുഗദോസ് തെലുങ്കില്‍ ചിത്രമൊരുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
വിജയ് നായകനാകുന്ന കത്തിയ്ക്ക് ശേഷം താന്‍ തൊലുങ്കില്‍ ഒരു ചിത്രമൊരുക്കുന്നതായി മുരുഗദോസ് മുന്‍പ് പറഞ്ഞിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ അഞ്ചാന്റെ തെലുങ്ക് പതിപ്പായ സിക്കന്ദറിന്റെ ഓഡിയോ റിലീസിനെത്തിയ സൂര്യയും തെലുങ്കില്‍ അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞു.

തന്നെ തെലുങ്കിലും പ്രതീക്ഷിയ്ക്കാമെന്നൊരു സൂചന സൂര്യ നല്‍കുകയുണ്ടായി. ടാഗോര്‍ മധു, നല്ലമല്ലപു ശ്രീനിവാസ് എന്നീ നിര്‍മ്മാതാക്കളുടെ ചിത്രത്തിന് വേണ്ടി സൂര്യ കരാര്‍ ഒപ്പിട്ടതായി അറിയുന്നു. എന്നാല്‍ ഈ ചിത്രമൊരുക്കുന്നത് വിജയ് മുരുഗദോസ് ആണോ എന്ന കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭ്യമല്ല.


Click it and Unblock the Notifications