ആട് ജീവിതത്തിലൂടെ പൃഥ്വിരാജിനെ തേടിയെത്തിയ സൗഭാഗ്യം, മോഹന്‍ലാലിനേ മുന്‍പ് ലഭിച്ചിട്ടുള്ളൂ!
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംഗീത സംവിധായകന്‍, എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജും ബ്ലസിയും ഒരുമിക്കുന്ന ആടുജീവിതത്തിലൂടെയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. യോദ്ധയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
ഒന്നിനൊന്ന് വ്യത്യസ്തമായ ഗാനങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന എആര്‍ റഹ്മാന്‍ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമയ്ക്ക് സംഗീത സംവിധാനം ഒരുക്കുന്നത്.

റഹ്മാന്റെ സ്ഥിരീകരണം
സംഗീത ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിനിടയിലാണ് മലയാള സിനിമയക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം സ്ഥിരീകരിച്ചത്.

പൃഥ്വിരാജിനും ബ്ലസിക്കുമൊപ്പം
പൃഥ്വിരാജും ബ്ലസിയും ഒരുമിച്ചെത്തുന്ന ആട് ജീവിതത്തിന് വേണ്ടിയാണ് സംഗീതം ഒരുക്കുന്നതെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പൃഥ്വിരാജ് ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ബന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആടുജീവിതത്തിലൂടെ അദ്ദേഹം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മലയാളവുമായി ബന്ധമുണ്ട്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ റഹ്മാന്‍റെ ഭാര്യാ സഹോദരിയെ ആണ് എആര്‍ റഹ്മാന്‍ വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ മലയാളത്തിന്‍റെ കൂടി മരുമകനായി അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.


Click it and Unblock the Notifications











