ഇടവേള അവസാനിപ്പിച്ച് റഹ്മാന്‍ മലയാളത്തിലേക്കെത്തുന്നത് വെറുതെയല്ല! തീരുമാനത്തിന് നിറഞ്ഞ കൈയ്യടി!കാണൂ

മീ ടു തരംഗമായി മാറിയതോടെ കൂടുതല്‍ പേര്‍ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതോടെ പല താരങ്ങള്‍ക്കും അവസരം നിഷേധിച്ചിരുന്നു. മലയാളത്തിലും തമിഴിലുമുള്ള അഭിനേത്രികള്‍ക്ക് ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടത്തിയതിന് ശേഷം അത്ര നല്ല അനുഭവങ്ങളല്ല ലഭിച്ചത്. ബോളിവുഡില്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ നടത്തുന്നവരെ ശക്തമായി പിന്തുണച്ച് അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു എല്ലാവരും. എന്നാല്‍ തമിഴിലും മലയാളത്തിലുമുള്ളവരുടെ അനുഭവം അത്ര നല്ല അനുഭവമായിരുന്നില്ല. സംഗീത സംവിധായകനും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഗായികയായ ചിന്മയി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം താരത്തെ വേട്ടയാടുകയായിരുന്നു സിനിമാലോകം.

ഡബ്ബിങ്ങ് യൂണിയനില്‍ നിന്നും പുറത്താക്കിയതിന് പുറമെയാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടര്‍ന്നത്. അവസരങ്ങള്‍ നല്‍കാതെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 96 ആവും തന്റെ അവസാന സിനിമിയെന്ന് വരെ താരം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന മലയാള സിനിമയായ ആടുജീവിതത്തില്‍ ചിന്മയിക്കായി ഒരു ഗാനം മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നാളുകള്‍ക്ക് ശേഷം അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. നേരത്തെ യോദ്ധ എന്ന സിനിമയ്ക്കായാണ് അദ്ദേഹമെത്തിയത്.

Chinmayi

മീ ടൂവിന് മുന്‍പ് നിരവധി അവസരങ്ങളായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും ദിവസം 3 ഗാനങ്ങള്‍ വരെ ആലപിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. വിജയ് സേതുപതിയും ത്രിഷയും ഒരുമിച്ചെത്തിയ സിനിമയായ 96 ലെ കാതലാ കാതലാ എന്ന ഗാനം ആലപിച്ചത് ചിന്മയിയായിരുന്നു. സാധാരണനിലയിലാണെങ്കില്‍ നിരവധി അവസരങ്ങള്‍ തന്നെത്തേടിയെത്തേണ്ടതായിരുന്നു. എന്നാല്‍ വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലിന് ശേഷം അതായിരുന്നില്ല അവസ്ഥയെന്നും ചിന്മയി വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X