റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടുന്നെന്ന് തസ്ലിമ നസ്രിന്‍, ശുദ്ധവായു ശ്വസിക്കുവെന്ന് മറുപടി
സംഗീതജ്ഞൻ എആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ബുർഖ ധരിച്ച് പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത ഖദീജയെ പരസ്യമായി വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിൻ. ട്വിറ്ററിലൂടെയാണ് താരപുത്രിക്ക് നേരെയുള്ള വിമർശനം. ഖദീജയ്ക്കൊപ്പം റഹ്മാനേയും വിമർശിക്കുന്നുണ്ട്.

റഹ്മാന്റെ സംഗീതം തനിയ്ക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോൾ എനിയ്ക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ട്. സംസ്കാര സമ്പന്നരായ കുടുംബത്തിൽ നിന്ന് വരുന്നവർ പോലും ബ്രെയിൻവാഷ് ചെയ്യപ്പെടുന്നു എന്നത് തന്നെ വിഷമത്തിലാക്കുന്നു എന്നായിരുന്നു തസ്ലീമയുടെ കുറിപ്പ്. ട്വീറ്റ് വൈറലായതോടെ മറുപടിയുമായി ഖദീജ റഹ്മാൻ രംഗത്തെത്തിയിട്ടുണ്ട്.
കാർസൺ കോലോഫിന്റെ വാക്കുകൾ കടം എടുത്തു കൊണ്ടായിരുന്നു ഖദീജയുടെ മറുപടി. എന്റെ നിശബ്ദത അഞ്ജതയായും എന്റെ ശാന്തത അംഗീകാരമായും എന്റെ ദയ ബലഹീനതയായും തെറ്റിധരിക്കുന്നു. കാർസൺ കൊലോഫ്... പ്രിയപ്പെട്ട തസ്ലീമ നസ്രിൻ, എന്റ വേഷം കണ്ട് നിങ്ങൾ ശ്വാസം മുട്ട് അനുഭവിക്കുന്നതിൽ എനിയ്ക്ക് ദുഃഖമുണ്ട്. ദയവായി ശുദ്ധവായു ശ്വസിക്കൂ, കാരണം എനിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നില്ല. കൂടാതെ ഞാൻ എന്താണ് എന്നതിൽ ഏറെ അഭിമാനിക്കുന്നു. യഥാർഥ ഫെമിനിസം എന്തെന്ന് നിങ്ങൾ ഗൂഗിൾ ചെയ്യേണ്ടതുണ്ട്. കാരണം മറ്റുള്ള സ്ത്രീകളെ താറടിച്ച് കാണിക്കുകയും അവരുടെ അച്ഛനെ അതിലേയ്ക്ക് വലിച്ചിഴക്കുകയും ചെയ്യുക എന്നതല്ല- ഖദീജ കുറിച്ചു.


Click it and Unblock the Notifications