ബേബിയുടെ പാട്ടിനെ ഏറ്റെടുത്ത് സാക്ഷാല്‍ എആര്‍ റഹ്മാനും! വൈറലാവുന്ന വീഡിയോ കാണാം!
പ്രത്യേകിച്ച് വിശേഷണങ്ങളൊന്നുമില്ലാതെ തന്നെ സംഗീതപ്രേമികള്‍ എആര്‍ റഹ്മാനെക്കുറിച്ച് വാചാലരാവാറുണ്ട്. അദ്ദേഹം ഈണം പകര്‍ന്ന ഒരോ ഗാനവും ഇന്ന് ശ്രോതാക്കളുടെ കാതിലുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ ദുരനുഭവത്തെക്കുറിച്ചും പ്രതിസന്ധി ഘട്ടത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ ആകെ തകര്‍ന്നുപോയിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ചായിരുന്നു അന്ന് ആലോചിച്ചിരുന്നതെന്നും വരെ താരം പറഞ്ഞിരുന്നു. തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താന്‍ കടന്നുപോയിരുന്നതെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായാണ് അന്നദ്ദേഹം എത്തിയത്. അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ ആരാധകര്‍.
ആന്ധ്രാ പ്രദേശിലെ ഗോദാവരി സ്വദേശിനി ബേബിയുടെ പാട്ടാണ് ഇപ്പോള്‍ റഹ്മാന്റെ ഫേസ്ബുക്ക് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കാതലന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ ഓ ചെലിയ എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്. എന്നവളെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണിത്. ഉണ്ണിക്കൃഷ്ണനായിരുന്നു തെലുങ്ക് പതിപ്പും ആലപിച്ചത്. ഇവരുടെ ആലാപന മികവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

തെലുങ്ക് സംഗീത സംവിധായകന്‍ ഇവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. എആര്‍ റഹ്മാന്‍ അവര്‍ക്ക് ചാന്‍സ് നല്‍കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വീഡിയോ ഷെയര്‍ ചെയ്തുവെന്നല്ലാതെ ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനയൊന്നും താരം നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications