എ ആര്‍ റഹ്മാന് വീണ്ടും ഓസ്‌കാര്‍?
ലോസ് ആഞ്ചല്‍സ്: ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന് വീണ്ടും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് എ ആര്‍ റഹ്മാന് വീണ്ടും നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. രജനീകാന്ത് നായകനായ 'കൊച്ചടയാന്‍' എന്ന ചിത്രത്തിലെ സംഗീതത്തിനാണ് റഹ്മാനെ വീണ്ടും ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അക്കാദമി ഓഫ് മോഷന്‍ പിച്ചര്‍ പുറത്തിറക്കിയ പരിഗണനാ പട്ടികയിലാണ് എ ആര്‍ റഹ്മാന്‍ ഇടം നേടിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ഈ വര്‍ഷം സംഗീതം പകര്‍ന്ന മില്യണ്‍ ഡോളര്‍ ആം, ദ ഹണ്ട്രഡ് ഫൂട്ട് ജേര്‍ണി എന്നീ ചിത്രങ്ങളും പരിഗണിക്കും.

അക്കാദമി ഓഫ് മോഷന്‍ പിച്ചേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ഈ വര്‍ഷം പരിഗണിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. 87ാമത് ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങള്‍ ജനുവരി 15ന് പ്രഖ്യാപിക്കും. ഫെബ്രുവരി 22നാണ് പുരസ്‌ക്കാരം വിതരണം ചെയ്യുന്നത്.
2009 ലാണ് എ ആര്‍ റഹ്മാന് സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ചത്. 2011 ല്‍ 127 അവേഴ്‌സ് എന്ന ചിത്രത്തിന്റെ സംഗീതത്തിനും എ ആര്‍ റഹ്മാന് നോമിനേഷന്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications