»   » എആര്‍ റഹ്മാന്‍ കേരള കലാമണ്ഡലം സന്ദര്‍ശിച്ചു!

എആര്‍ റഹ്മാന്‍ കേരള കലാമണ്ഡലം സന്ദര്‍ശിച്ചു!

Posted By: Akhila KS
Subscribe to Filmibeat Malayalam

പ്രശസ്ത സംഗീതജ്ഞന്‍ കേരള കലാമണ്ഡലം സന്ദര്‍ശിച്ചു. വ്യാഴാഴ്ചയാണ് റഹ്മാന്‍ കേരളത്തിലെത്തിയത്. ഇന്ത്യന്‍ സംഗീതത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് റഹ്മാന്‍ കേരളത്തിലെത്തിയത്. അതീവ സുരക്ഷയോടെയാണ് റഹ്മാന്‍ തൃശൂര്‍ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിലെത്തിയത്.

വിവാഹ ശേഷം ഫുള്‍ ഫോമില്‍ ഭാവന, വനിത വേദിയെ ഇളക്കിമറിച്ച നടിയുടെ പെര്‍ഫോമന്‍സ്!!

സംഗീതോപകരണങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഡോക്യുമെന്ററി. മിഴാവ് പോലുള്ള വാദ്യോപകരണങ്ങളെയും മിഴാവ് വിദഗ്ദ്ധന്‍ സജിത്ത് വിജയനെയും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനാണ് റഹ്മാനടക്കമുള്ളവര്‍ കലാമണ്ഡലത്തില്‍ എത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ചു വാദ്യോപകരണങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററി.

arrahman

മിഴാവിനൊപ്പം കളരിയും ചിത്രീകരിക്കുന്നുണ്ട്. പഴയ കലാമണ്ഡലമായ നിളാ ക്യാമ്പസില്‍ നിന്നും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമാണ് അവര്‍ മടങ്ങിയത്. ഇത് ആദ്യമായാണ് എആര്‍ റഹ്മാന്‍ കേരള കലാമണ്ഡലം സന്ദര്‍ശിക്കുന്നത്. റഹ്മാന്‍ എത്തിയതറിഞ്ഞ് ആരാധകര്‍ക്ക് ആവേശമായിരുന്നു. ഒറ്റ പ്രാവശ്യമെങ്കിലും കാണുവാനുള്ള ആരാധകരുടെ ആഗ്രഹം വെറുതെയായി. കനത്ത സുരക്ഷയായിരുന്നു ആ സമയത്ത് കലാമണ്ഡലത്തില്‍.


ഇന്ത്യയിലെ അഞ്ചു പ്രാദേശിക ഭാഷകളിലായാണ് ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ചെന്നൈയിലെ ഒരു വമ്പന്‍ കമ്പനിയാണ് ഡോക്യുമെന്ററിക്ക് വേണ്ടി പണം ചെലവഴിക്കുന്നത്. ഡോക്യുമെന്ററിയില്‍ റഹ്മാന്റെ റോളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

English summary
ar rahman visits kerala kalamandalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X