ഹോളിവുഡ് ചിത്രത്തില്‍ ചിത്രയുടെ ഗാനം
അണിയറയില്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രത്തില്‍ തമിഴ് പാട്ട്. മില്യണ്‍ ഡോളര്‍ ആം എന്ന ചിത്രത്തിലാണ് തമിഴ് ഗാനം കേള്‍ക്കാന്‍ കഴിയുക. 1990കളില്‍ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയും പ്രമുഖ ഗായകന്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആലപിച്ച ഗാനമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴിന് പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് എആര്‍ റഹ്മാനാണ്. ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് ഗാനമായിട്ടാണ് ചിത്രയും ഉണ്ണികൃഷ്ണനും ആലപിച്ച ഗാനം ഉള്‍പ്പെടുത്തുന്നത്. ഈ ഗാനം മില്യന്‍ ഡോളര്‍ ആമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം എആര്‍ റഹ്മാന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

റഹ്മാന്‍ തന്നെ സംഗീതസംവിധാനം നിര്‍വ്വഹിച്ച കറുത്തമ്മ, എന്‍ ശ്വാസേ കാറ്റേ എന്നീ രണ്ട് ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിലെ ഗാനമായിരുന്നു മില്യന്‍ ഡോളര്‍ ആമില്‍ ഉള്‍പ്പെടുത്തുന്ന തമിഴ്ഗാനമെന്ന് റഹ്മാന്‍ വ്യക്തമാക്കി.
റിയാലിറ്റി ഷോയിലൂടെ അമേരിക്കയിലെ പ്രശസ്ത ബേസ്‌ബോള്‍ ടീമായ പിറ്റ്‌സ്ബര്‍ഗ് പൈറേറ്റ്‌സിലെ കളിക്കാരായി മാറിയ ഇന്ത്യക്കാരായ റിങു സിങ്ങിന്റെ ദിനേഷ് പട്ടേലിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് മില്യന്‍ ഡോളര്‍ ആം. ക്രേഗ് ഗില്ലസ്പി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ ഇന്ത്യയിലും അമേരിക്കയിലുമായാണ് നടക്കുന്നത്.
കനേഡിയന്‍ ഗായകന്‍ രാഘവ് മധുര്‍, ഇഗി അസേലിയ, കെ.ടി. ടണ്‍സ്റ്റാള്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഗായകനായ സുക്‌വീന്ദര്‍ സിങും ഈ ചചിത്രത്തില്‍ പാടുന്നുണ്ട്. ജോ റോത്ത്, മാര്‍ക്ക്, ജോര്‍ഡന്‍ േ്രഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ഹോളിവുഡ് റിലീസ് മെയ് 16നാണ്. ഇന്ത്യയില്‍ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications











