അരണ്‍മനൈയുടെ ടീസര്‍ പുറത്ത് ,ക്ഷുഭിതയായി ഖുശ്ബുു
ഭര്‍ത്താവിന്റെ സിനിമയുടെ ടീസര്‍ പുറത്തായതിനെതിരെ ശക്തമായി പ്രതികരിച്ച് നടി ഖുശ്ബു രംഗത്ത്. ഖുശ്ബുവിന്റെ ഭര്‍ത്താവും നടനും സംവിധായകനുമായ സുന്ദര്‍ സി യുടെ അരണ്‍മനൈ എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തായത്. ഇതിനെതിരെയാണ് നടി ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്.
തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അണിയറ പ്രവര്‍ത്തകരിലാരോ ചിത്രത്തിന്റെ ടീസര്‍ നെറ്റില്‍ പ്രചരിപ്പിച്ചെന്നാണ് ഖുശ്ബു പറയുന്നത്. തങ്ങള്‍ക്കൊപ്പം തന്നെയുണ്ടായിരുന്ന ചിലര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും ഖുശ്ബു. പൂര്‍ണമാകാത്ത ടീസറാണ് പുറത്തായിത്.

തന്റെ ഭര്‍ത്താവിനെയും ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരേയും ഇത് ഏറെ വിഷമിപ്പിച്ചെന്നും ഖുശ്ബു. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അരണ്‍മനൈ ഇതിനോടകം തന്നെ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ ഉടന്‍ പുറത്തിറക്കുമെന്നും നടി ഖുശ്ബു പറഞ്ഞു.
വിനയ് റായ്, സന്താനം, ലക്ഷ്മി റായ്, ആന്‍ഡ്രിയ ജെര്‍മിയ, സൂരി, കോവൈ സരള, മനോബാല എന്നിവരാണ് ഹൊറര്‍ കോമഡി ചിത്രമായ അരണ്‍മനൈയില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications