For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊന്നും പറയുന്നില്ലെന്ന് കരുതി ഊമയാണെന്ന് വിചാരിക്കണ്ട; റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി

  |

  ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ വിവാഹിതനാവാന്‍ പോവുകയാണ്. അടുത്തിടെയാണ് താരം വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയത്. അതുവരെ പ്രചരിച്ച ഗോസിപ്പുകളെല്ലാം ആ നിമിഷത്തില്‍ സത്യമായി മാറുകയായിരുന്നു. ബിഗ് ബോസിന് ശേഷം റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയെ ആരതി പൊടി എന്ന പെണ്‍കുട്ടിയാണ് റോബിന്റെ പ്രതിശ്രുത വധു.

  Recommended Video

  റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി

  ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരതിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് റോബിന്‍ വെളിപ്പെടുത്തിയെങ്കിലും ആരതി മൗനം പാലിച്ചു. ഒടുവിലാത തന്റെ പ്രണയത്തെ പറ്റി ആദ്യമായി മനസ് തുറക്കുകയാണ് ആരതി പൊടി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ...

  റോബിനൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോയാണ് ആരതി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഈ വിഷയത്തിലുള്ള തന്റെ ആദ്യത്തെ പ്രതികരണമാണെന്ന് ക്യാപ്ഷനില്‍ സൂചിപ്പിച്ചു. ആദ്യമായി റോബിനുമായിട്ടുള്ള പ്രണയം വെളിപ്പെടുത്തുന്നതിനൊപ്പം ഇതുവരെ ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നതിന്റെ കാരണം എന്താണെന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ്. വിശദമായി വായിക്കാം..

  Also Read: ഇപ്പോഴും നടി ശാലിനി ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണ്‍; ആരാധകരെ പോലും അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍

  'ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവെക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്പെഷ്യല്‍ ആണ്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍, നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്' എന്നുമാണ് റോബിനോടായി ആരതി പറയുന്നത്.

  മറ്റൊരു പ്രധാന കാര്യം കൂടി ആരതി വ്യക്തമാക്കി. 'എന്റെ നിശബ്ദതയുടെ അര്‍ത്ഥം ഞാന്‍ ഊമയാണെന്നോ മിണ്ടാന്‍ അറിയാത്ത ആളാണെന്നോ അല്ല. എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ശരിയായ സമയത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു' എന്നും ആരതി പൊടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

  Also Read: ഇങ്ങനൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകർ; ആദ്യമായി ജോലിയ്ക്കിറങ്ങിയ സീമ വിനീത്

  അതേ സമയം 'നീയാണ് എന്റെ ശക്തിയെന്ന്' ആരതിയുടെ പോസ്റ്റിന് താഴെ കമന്റുമായി റോബിനുമെത്തി. ഒപ്പം ആശംസകള്‍ അറിയിച്ച് നൂറ് കണക്കിന് ആരാധകരാണെത്തുന്നത്. റോബിനും ആരതിയും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്‍പ് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയേക്കുമെന്നും അറിയുന്നു. ഇതുവരെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് പുതിയൊരു ജീവിതത്തിലേക്ക് ഒരുങ്ങുകയാണ് താരങ്ങള്‍.

  Also Read: പറഞ്ഞ വാക്ക് പാലിക്കണമെന്ന് റോബിനോട് സൂരജ്; ഒടുവില്‍ ആ തമ്മില്‍ത്തല്ല് സംസാരിച്ച് ഒത്തുതീര്‍പ്പാക്കി

  ഡോക്ടറും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ റോബിന്‍ രാധാകൃഷ്ണന്‍ മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലാണ് പങ്കെടുത്തത്. അതുവരെ ഉണ്ടായിരുന്ന എല്ലാം മാറ്റി മറിച്ച് റോബിന്‍ യുഗം തന്നെ തുടങ്ങിയ നാളുകളാണ് പിന്നീട് കണ്ടത്. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പുറത്തായെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് റോബിന് പുറത്ത് സ്വീകരണം ഒരുക്കിയത്. ഇപ്പോള്‍ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം.

  English summary
  Arati Podi's First Reaction About Her And Bigg Boss Fame Robin Radhakrishnan's Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X