അരവിന്ദ് സാമി-കാര്‍ത്തിക്ക് നരേന്‍ കൂട്ടുകെട്ട് വീണ്ടും! നരകാസുരന് ശേഷമുളള സിനിമ ഒരുങ്ങുന്നു
Recommended Video

നരകാസുരന് ശേഷം കാര്‍ത്തിക്ക് നരേനും അരവിന്ദ് സാമിയും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡകഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇനിയും ടൈറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന് എതാന്‍ യോഹന്നാനാണ് സംഗീതമൊരുക്കുന്നത്.
സുജിത് സാരംഗ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. അരവിന്ദ് സാമി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

അതേസമയം കാര്‍ത്തിക്ക് നരേന്റെ പുതിയ ചിത്രം നരകാസൂരന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. അരവിന്ദ് സാമിയും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രിയ ശരണന്‍ ആണ് നായികാ വേഷത്തില്‍ എത്തുന്നത്.
ഒരു ത്രില്ലര്‍ ചിത്രമായാണ് സംവിധായകന്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ഗൗതം മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തമിഴില്‍ ധ്രുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ ആയിരുന്നു കാര്‍ത്തിക്ക് നരേന്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. റഹ്മാന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു


Click it and Unblock the Notifications











